Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബോസിനോട് പറയരുത്

ഫേസ് ബുക്ക് അക്കൗണ്ടില്‍ ബോസിന്റെ പേരു ചേര്ക്കരുതെന്നത് ഒരു കാര്യം. ഫേസ്ബുക്കില്‍ ഇന്നത്തെ കാലത്ത് ഓഫീസും വ്യക്തിജീവിതവും എല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഓഫീസിലെ കാര്യങ്ങളോ ഓഫീസ് പൊളിറ്റിക്സോ അറിയാതെയെങ്കിലും ചര്‍ച്ച ചെയ്യുന്നത് ജോലിയെ ബാധിച്ചുവെന്നും വരാം. നിങ്ങളുടെ സ്വാതന്ത്ര്യവും പോകും.
ജോലിയിലെ തെറ്റ് ബോസു കാരണം വന്നതാണെന്ന് പറയരുത്. എന്നോട് ഇങ്ങനെയാണ് പറഞ്ഞത്, തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ എന്റെ പ്രശ്നമല്ല എന്ന രീതിയിലുള്ള വര്‍ത്തമാനങ്ങള്‍ നല്ലതല്ല. എത്രത്തോളം അടുപ്പമുള്ള ബോസാണെങ്കിലും ഇത്തരം ആരോപണങ്ങള്‍ ഇഷ്ടപ്പെട്ടുവെന്ന് വരില്ല.
ഈ ജോലി വല്ലാതെ ബോറടിപ്പിക്കുന്നവെന്നും പറയാതിരിക്കുകയാണ് ബുദ്ധി. ഇത് നിങ്ങള്‍ മറ്റു ജോലികള്‍ തേടുന്നുവെന്ന ധാരണകള്‍ വരുത്തുവയ്ക്കാന് ഇട വരുത്തും. ചെയ്യുന്ന ജോലിയില്‍ ആത്മാര്ത്ഥതയില്ലാത്തയാളാണ് നിങ്ങളെന്ന് ബോസിന് തോന്നുകയും ചെയ്യും.
ഒരു ജോലിക്കാണ് എടുത്തതെങ്കിലും മറ്റു ജോലികളും ചിലപ്പോള്‍ ഏല്‍പ്പിച്ചു കൊടുക്കുന്ന മേലധികാരികളുണ്ട്. ഇത് പറ്റില്ല എന്ന രീതിയിലുള്ള സംസാരം വേണ്ട. ചെയ്യാന്‍ തീരെ പരിചയം പോരാ എന്നുണ്ടെങ്കില്‍ മാത്രം പറ്റില്ലെന്നു പറയുക. ഒന്നിലധികം ജോലികള്‍ ചെയ്യാന്‍ കഴിവുള്ളവരെയാണ് ഇപ്പോഴത്തെ ജോലി സംസ്കാരത്തില്‍ മിക്കവാറും കമ്പനികള്‍ തേടുന്നത്. ചെലവു കുറയ്ക്കുക എന്ന ഉദ്ദേശ്യവുമുണ്ട്.
വ്യക്തിപരമായി എങ്ങനെയാണെങ്കിലും ജോലിക്കാര്യത്തില്‍ ബോസിന് അവരുടേതായ പ്രാധാന്യം കൊടുക്കുന്നതാണ് ഏറ്റവും നല്ലത്.



Click it and Unblock the Notifications
