For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയില്‍ വിമിര്‍ശിക്കപ്പെടുന്നുവോ

|

Office
ജോലിയില്‍ മേലധികാരിയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നവര്‍ ധാരാളം. ഇതില്‍ മനംമടുത്ത് ജോലി തന്നെ ഉപേക്ഷിക്കുന്നവരുമുണ്ട്.

ഇത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ ആദ്യം വേണ്ടത് ആത്മവിശ്വാസം കൈവിട്ടു കളയാതിരിക്കുക എന്നതാണ്. വിമര്‍ശനങ്ങലില്‍ നിന്നും കരുത്തുള്‍ക്കൊണ്ട് മുന്നോടു പോകാന്‍ പഠിക്കുക.

നല്ല രീതിയില്‍ വിമര്‍ശനങ്ങള്‍ എടുക്കുക. വിമര്‍ശനങ്ങള്‍ക്കു പുറകിലുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ശരിയായ രീതിയിലുള്ള വിമര്‍ശനമാണെങ്കില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുക. വിമര്‍ശനങ്ങള്‍ നല്ല രീതിയില്‍ എടുക്കുന്നത് ജോലിയില്‍ ഭാവിയില്‍ കൂടുതല്‍ മികവ് കാണിക്കുവാന്‍ സഹായിക്കും.

വിമര്‍ശനങ്ങള്‍ വെല്ലുവിളിയായി സ്വീകരിക്കാം. വിമര്‍ശിച്ച ബോസിനെക്കൊണ്ടുതന്നെ അഭിനന്ദിപ്പിക്കുമെന്ന തീരുമാനമെടുത്ത് ജോലി ചെയ്തു നോക്കൂ.

വ്യക്തിപരമായ എന്തെങ്കിലും ശത്രുത കൊണ്ടാണ് ഇത്തരം വിമര്‍ശനമെങ്കില്‍ ഇത് ചിരിച്ചു തള്ളുന്നതാണ് നല്ലത്. ദേഷ്യപ്പെടുകയോ ബോസിനോട് തട്ടിക്കയറുകയോ ചെയ്യാതെ ശാന്തമായി പുഞ്ചിരിക്കാന്‍ ശീലിച്ചു നോക്കൂ. വലിയ പ്രയോജനമായിരിക്കും ഇത് തരുന്നത്.

എന്തെങ്കിലും തെറ്റിദ്ധാരണ കൊണ്ടു ബോസ് ദേഷ്യപ്പെടുകയാണെങ്കില്‍ സന്ദര്‍ഭം നോക്കി പെരുമാറുക. വല്ലാത്ത മുന്‍ശുണ്ഠിയും അക്ഷമനുമാണ് ബോസെങ്കില്‍ അപ്പോള്‍ വിശദീകരണം കൊടുക്കാതെ അദ്ദേഹം ശാന്തമായി ഇരിക്കുന്ന സമയത്ത് കാര്യങ്ങള്‍ പറയുക.

English summary

Work Criticism, Office, Life, Boss, Confidence, Patience, Smile, ജോലി, ബോസ്, വിമര്‍ശനം, ജീവിതം, ഓഫീസ്, ദേഷ്യം, ക്ഷമ, ആത്മവിശ്വാസം

Nobody likes criticism but unfortunately, some or the other day, every person faces it. Be it in school, college or office, criticism is faced at least once or more by every individual. To deal with criticism at work, try these tips,
Story first published: Monday, March 26, 2012, 13:32 [IST]
X
Desktop Bottom Promotion