Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തോണ്ടലുകാരെ ഷോക്കടിപ്പിക്കാം

തോണ്ടലും പിച്ചലും കൊണ്ട് പൊറുതിമുട്ടുന്ന സ്ത്രീകള്ക്കായി പുതിയൊരു ഉപകരണം കണ്ടെത്തിയിരിക്കുകയാണ് ദില്ലിയിലെ വിദ്യാര്ഥിയായ മനു ചോപ്ര. വാച്ചിന്റെ രൂപത്തില് കയ്യില് ധരിക്കാന് കഴിയുന്ന ഉപകരണമാണിത്. സ്ത്രീകളെ ഉപദ്രവിക്കാന് വരുന്ന പുരുഷന്മാര്ക്ക് ഷോക്ക് ട്രീറ്റ്മെന്റ് നല്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. ഇരയുടെ ഞരമ്പുകളിലൂടെ പോവുന്ന ആവേഗത്തിന്റെ വേഗതയനുസരിച്ചാണ് ഉപകരണം പ്രവര്ത്തിക്കുക.
തലച്ചോറില് നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗത്തേക്ക് സഞ്ചരിക്കുന്ന നാഡീആവേഗങ്ങളുടെ വേഗത സെക്കന്റില് 60 മീറ്ററാണ്. സ്ത്രീകള് ഉപദ്രവിക്കപ്പെടുമ്പോള് ഈ വേഗത സെക്കന്റില് 119 മീറ്ററായി വര്ധിക്കും. നാഡീ ആവേഗങ്ങളുടെ വേഗത വര്ധിക്കുമ്പോള് ഉപകരണം അത് തിരിച്ചറിയുകയും .01 ആമ്പെയറുള്ള ഇലക്ട്രിക്ക് ഷോക്ക് കൊണ്ട് അക്രമിയെ നേരിടുകയും ചെയ്യുന്നു.
ഇതിന്റെ ഫലമായി ഉപദ്രവകാരി കുറച്ചുസമയം ഞെട്ടിത്തരിച്ചുനില്ക്കും. ആ സമയംകൊണ്ട് സ്ത്രീയ്ക്ക് രക്ഷപ്പെടുകയോ മറ്റുള്ളവരെ വിവരം ധരിപ്പിക്കുകയോ ചെയ്യാം. സ്ത്രീ ഹോര്മോണുകളെ തിരിച്ചറിയുന്ന രീതിയിലാണ് ഉപകരണം ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകളെ ഉപദ്രവിക്കാനായി ഇത് ഉപയോഗിക്കാനും കഴിയില്ല.
ഈ ഉപകരണത്തിന്റെ നിര്മാണം പ്രാരംഭഘട്ടത്തിലാണെങ്കിലും നാഷണല് ഇന്നൊവേഷന് ഫെഡറേഷന്റെ സഹായത്തോടെ ഇത് വ്യാവസായിക തലത്തില് ലഭ്യമാക്കാനുള്ള നീക്കങ്ങളും ചോപ്ര തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പണിപൂര്ത്തിയായാല് ആദ്യം ജിഡി ഗോയങ്ക സ്കൂള് പ്രിന്സിപ്പല് റിതു പഥകിന് നല്കാനാണ് ചോപ്രയുടെ തീരുമാനം. ഗോയങ്ക സ്കൂളിലെ വിദ്യാര്ഥിയാണ് മനു.
മുന്രാഷ്ട്രപതി എപിജെ അബ്ദുല്കലാമിന്റെ നിര്ദേശത്തില് ഗവേഷണപ്രവര്ത്തനങ്ങള് നടത്താന് തിരഞ്ഞെടുക്കപ്പെട്ട 5,000 കുട്ടികളുടെ കൂട്ടത്തിലുള്പ്പെട്ടയാളാണ് 20കാരനായ ചോപ്ര.



Click it and Unblock the Notifications
