Latest Updates
-
ദീപാവലി മുഹൂർത്ത ട്രേഡിങ്: ലാഭകരമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, സമയക്രമം ഇങ്ങനെ -
ദീപാവലി: വീട്ടിൽ ലളിതമായി ലക്ഷ്മീപൂജ നടത്താം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ധൻതേരസ് 2026: സ്വർണ്ണവും ഗാഡ്ജറ്റുകളും വാങ്ങാൻ ഭാഗ്യമുള്ള രാശികൾ; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ ടിപ്സുകൾ! -
2026 നവംബർ 5 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗം, സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
നവംബർ 5 രാശിഫലം: ധൻതേരസ് ഒരുക്കങ്ങൾക്കിടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; 12 രാശിക്കും ഇന്നത്തെ ദിവസം -
കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കാൻ കർശന നിർദ്ദേശം -
ദീപാവലി വാരത്തിൽ ഗജകേസരി, ധനയോഗങ്ങൾ: 12 രാശിക്കാർക്കും അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ് രണ്ടാം ഘട്ട നിയന്ത്രണങ്ങൾ എന്തൊക്കെ? അറിയേണ്ടതെല്ലാം -
ദീപാവലിക്ക് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
ധൻതേരസ് സ്വർണ്ണക്കച്ചവടം: കേരളത്തിൽ ഇന്നത്തെ സ്വർണ്ണവിലയും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളും
വാടക ഗര്ഭപാത്രത്തിന് പ്രതിമാസം 3000 രൂപ!

ഇപ്പോഴാണെങ്കില്‍ ബോളിവുഡ് താരം അമീര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും കൂടി ഈ രീതിയില്‍ കുഞ്ഞിനെ സ്വന്തമാക്കിയതോടെ ഇതില്‍ കുഴപ്പമില്ലെന്നതരത്തിലുള്ള ഒരു ചിന്ത സാധാരണക്കാരില്‍പ്പോലും ഉടലെടുത്തിട്ടുമുണ്ട്.
പലര്‍ക്കും ഈ രീതികൈക്കൊള്ളാമെന്നുണ്ടെങ്കിലും വന്‍തുക ചെലവാകുമെന്ന ചിന്തയാണ് പലരെയും തടയുന്നത്. സാധാരണഗതിയില്‍ ഗര്‍ഭിണിയാകാനും പ്രസവിക്കാനും കഴിയാത്ത സ്ത്രീകള്‍ക്കായിട്ടാണ് പല ഡോക്ടര്‍മാരും സറോഗസി നിര്‍ദ്ദേശിക്കാറുള്ളത്. ബീജവും അണ്ഡവും സംയോജിപ്പിച്ച് സറോഗേറ്റ് മദറിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
അതുമുതലിങ്ങോട്ട് പ്രസവവും പ്രസവശുശ്രൂഷയുമുള്പ്പെടെയുള്ള കാര്യങ്ങളുടെ ചെലവ് ആവശ്യക്കാരാണ് വഹിക്കേണ്ടത്. സാധരണഗതിയില്‍ മാസം 3000 രൂപ എന്നരീതിയിലാണ് പലരും ഈടാക്കുന്നത്. മുംബൈയിലും മറ്റും ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് പതിവാക്കിയ സ്ത്രീകളുടെ കഥകള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബാംഗ്ലൂരില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ 75 സ്ത്രീകളാണ് ഇത്തരത്തില്‍ സ്വന്തം ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയത്. പ്രതിമാസം 3000 രൂപയെന്നതാണ് ഇവരുടെ പൊതുവേയുള്ള നിരക്ക്.



Click it and Unblock the Notifications
