Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
പെണ് ബോസുമാര്‍ക്ക് മൂക്കത്ത് ശുണ്ഠി?

പുത്തന്‍തലമുറ പെണ്‍കുട്ടികളെല്ലാം മൂക്കത്ത് ദേഷ്യവുമായി നടക്കുന്നവരാണത്രേ. ബ്രിട്ടനില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം ക്ണ്ടെത്തിയിരിക്കുന്നത്. പലമേഖലകളിലും പുരുഷനൊപ്പമോ അതിനേക്കാള്‍ മുന്നിലോ ആയി സ്ത്രീകല് ശക്തിതെളിയിക്കുകയാണ്. എന്നാല്‍ ഇതിനൊപ്പം ഇത്തരം സ്വഭാവവൈകല്യങ്ങളും ഇവരെ പിടികൂടിയിട്ടുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
ബ്രിട്ടീഷ് അസോസിയേഷന്റെ ആങ്കര്‍ മാനേജ്മെന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഉന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീകളില്‍ പലരും മുന്‍കോപികളും വഴക്കാളികളുമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ജോലിയിലെ സമ്മര്‍ദ്ദവും ഇതിനൊപ്പം കുടുംബപ്രശ്നങ്ങളുമാണ് ഇവരുടെ സ്വഭാവത്തെ മാറ്റിമറിക്കുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
തന്നേക്കാള്‍ മുകളിലുള്ള ഉദ്യോഗസ്ഥനോട് വരെ ഇവര്‍ കയര്‍ത്തു സംസാരിക്കാനുള്ള സാധ്യതയുണ്ടത്രേ. സ്ത്രീകളില്‍ പത്തുശതമാനം പേര്‍മാത്രമാണ് ഇ്ത്തരത്തില്‍ മുന്കോപമില്ലാത്തവരെന്ന് പഠനത്തിനായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ തന്നെ പറയുന്നു. 90ശതമാനം പേരും ജോലിസ്ഥലത്ത് വഴക്കിടുകയും ഒപ്പം സമ്മര്‍ദ്ദം അനുഭവിക്കുകയും ചെയ്യുന്നവരാണത്രേ.
പൊതുവേ പുരുഷന്മാരെ അപേക്ഷിച്ച് പ്രശ്നങ്ങളെ അഭിമൂഖീകരിക്കാനും അവ പരിഹരിക്കാനും പിന്നാക്കമാണ് സ്ത്രീകള്‍. അതുകൊണ്ടുതന്നെ നിസാരകാര്യങ്ങള്‍ക്ക് പോലും ഇവര്‍ മാനസികമായി തകരും. തങ്ങളേക്കാള്‍ മേലെ നില്ക്കുന്ന പുരുഷന്മാരോടും സ്ത്രീകളോടും ഇവര്‍ക്ക് ഈഗോയുണ്ടാകുമെന്നും ഇത് പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു.



Click it and Unblock the Notifications
