Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രസവത്തിലും ഐശ്വര്യയ്ക്ക് സ്വന്തം സ്റ്റൈല്

പ്രകൃതിദത്തമായ രീതിയിലുള്ള പ്രസവങ്ങളുടെ എണ്ണം കുറയുകയാണ്. ചിലര് ആരോഗ്യപരമായ കാരണങ്ങളാല് സിസേറിയന് സ്വീകരിക്കുമ്പോള് മറ്റുചിലര് വേദനയെപ്പേടിച്ചും സൗകര്യത്തിന്റെ പേരിലുമെല്ലാം പ്രസവം ശസ്ത്രക്രിയയിലൂടെയാക്കുന്നു.
എന്നാല് ഇപ്പോള് ഇക്കാര്യത്തില് രാജ്യത്താകെ ഐശ്വര്യ റായ് എഫക്ടാണ്, കാരണം മറ്റൊന്നുമല്ല മുപ്പത്തിയെട്ടാം വയസ്സില് ഐശ്വര്യ കുഞ്ഞിന് ജന്മം നല്കിയത് സിസേറിയനിലൂടെയല്ല നാച്ചുറലായിത്തന്നെയാണ്. സുഖപ്രസവത്തിന്റെകാര്യത്തില് പ്രായമൊരു പ്രശ്നമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ സുന്ദരി. സാധാരണനിലയില് മുപ്പതുകഴിഞ്ഞാല് സുഖപ്രസവം ഒരു സ്വപ്നം മാത്രമാണെന്നാണ് പറയാറുള്ളത്. എന്നാല് ഐശ്വര്യ നാല്പതിനോടടുത്തുനില്ക്കുന്ന സമയത്ത് ഇത് മാറ്റിപ്പറഞ്ഞിരിക്കകുയാണ്.
രാജ്യത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റുകളെല്ലാം ഐശ്വര്യയെ പ്രശംസിക്കുകയും ഇതൊരു മാതൃകയാക്കാന് പറയുകയുമാണ്. ഐശ്വര്യയെ റോള്മോഡലായി കാണുകയും ആരാധിക്കുകയും ചെയ്യുന്ന ഒട്ടേറെ സ്ത്രീകളുണ്ട്. ഇക്കൂട്ടത്തില് അമ്മമാരാകാന് പോകുന്നവര് തീര്ച്ചയായും ഇക്കാര്യത്തില് ഐശ്വര്യയെ അനുകരിക്കണമെന്നാണ് ഇവരെല്ലാം പറയുന്നത്.
പലസ്ത്രീകളും സൗന്ദര്യപ്രശ്നങ്ങളും മറ്റും ഭയന്ന് പ്രകൃതി ദത്തമായ പ്രവസത്തിന് മടികാണിക്കുകയും ഡോക്ടര്മാരോട് ശസ്ത്രക്രിയ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നാല് ലോകം മുഴുവന് ആരാധിക്കുന്ന സുന്ദരിയായ ഐശ്വര്യ ഇക്കാര്യത്തില്വളരെ ബുദ്ധിപരമായിട്ടാണ് തീരുമാനമെടുത്തതെന്നാണ് ഡോക്ടര്മാര് ചൂണ്ടിക്കാണിക്കുന്നത്.



Click it and Unblock the Notifications
