Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അനാഥാലയത്തില് നിന്നൊരു ലോകസുന്ദരി

ലോകസുന്ദരി കിരീടം ചൂടിയ വെനസ്വേലക്കാരി ഇവിയന് ലുനസോള് സര്ക്കോസിനുമുണ്ട് ലോകത്തോട് പറയാന് കണ്ണീര്ച്ചാലുകളുണങ്ങിക്കിടക്കുന്ന ഒരു കഥ. 121 പേരെ പിന്തള്ളി സുന്ദരിപ്പട്ടം നേടിയ ഇവിയന് അനാഥയാണ്. ഈ അനാഥത്വം തന്നെയാണ് തന്നെ ശക്തയാക്കിയതെന്നും ഇവിയന് പറയുന്നു.
ഇവിയന് സര്കോസ് എന്ന ഇരുപത്തിരണ്ടുകാരിക്ക് 12 സഹോദരങ്ങളാണുള്ളത്. ഇവിയന് എട്ടാം വയസ്സുള്ളപ്പോള് മാതാപിതാക്കളെ നഷ്ടപ്പെട്ടു. പിന്നീട് എല്ലാവരും കന്യാസ്ത്രീ മഠത്തിലാണ് ജീവിച്ചത്. ഈ അനാഥത്വമാണ് തന്നെ തന്റേടിയാക്കിയതും ജീവിക്കാന് പഠിപ്പിച്ചതെന്നും ഇവിയന് ആത്മവിശ്വാസത്തോടെയാണ് ലോകത്തോട് പറഞ്ഞത്.
എനിയ്ക്ക് ഒച്ചവെയ്ക്കാന് മാത്രം സന്തോഷം തോന്നുന്നു, കരയാന് തോന്നുന്നു, എന്നിട്ടും പുഞ്ചിരിക്കുകയാണ്-എന്നിങ്ങനെയായിരുന്നു ലോകസുന്ദരിയായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞപ്പോള് ഇവിയന്റെ പ്രതികരണം. ഇപ്പോള് ഒരു ബ്രോഡ്കാസ്റ്റിങ് കന്പനിയ്ക്കുവേണ്ടി ജോലിചെയ്യുകയാണ് ഈ സുന്ദരി
മിസ് ഫിലിപ്പീന്സ് വെന്ഡോലിന് റുവായ്സ് മത്സരത്തില് രണ്ടാം സ്ഥാനം നേടി. മിസ് പ്യൂട്ടോറിക്കോ അമാന്ഡ പെരെസ് മൂന്നാം സ്ഥാനം സ്വന്തമാക്കി. 122 സുന്ദരിമാരില് നിന്ന് ഏഴ് പേരെയാണ് ഫൈനലിലേക്ക് തെരഞ്ഞെടുത്തത്. ലോകസുന്ദരി മത്സരം 150 രാജ്യങ്ങളിലാണ് തല്സമയം സംപ്രേഷണം ചെയ്തത്.
പ്രതിഷേധങ്ങള് കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് അറുപതാമത്തെ ലോകസുന്ദരി മത്സരം ലണ്ടനിലെ ഏള്സ് കോര്ട്ടില് നടന്നത്.



Click it and Unblock the Notifications
