Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പരസ്ത്രീബന്ധം: ചൈനയില് ഭാര്യമാര് സംഘടിക്കുന്നു

ചൈനയില് വിവാഹേതരബന്ധങ്ങള് സൂക്ഷിക്കുകയെന്നത് പുരുഷന്മാര്ക്കിടയില് പുതിയൊരു സ്റ്റാറ്റസ് അടയാളമായി മാറിയിരിക്കുകയാണ്. ഇതിനെതിരെയാണ് ഭാര്യമാര് യൂണിയനുണ്ടാക്കുന്നത്. കൂടുതല് പണമുള്ള പുരുഷന്മാര് കൂടുതല് പരസ്ത്രീകളുമായി ബന്ധം പുലര്ത്തുകയെന്ന പ്രവണത നാള്ക്കുനാള് കൂടിവരുകയാണ്.
പുരുഷന്മാരുടെ ഈ ലക്കുംലഗാനുമില്ലാത്ത പോക്ക് കുടുംബങ്ങളില് താളപ്പിഴകളുണ്ടാക്കുകയാണ്. പതിനാറു വര്ഷത്തെ കുടുംബജീവിതത്തിനു വിരാമമിട്ടുകൊണ്ട് നാല്പതുകാരി ലിയു ഷിസിയാന് അഞ്ചുമാസം മുന്പ് ആരംഭിച്ച 'ആന്റി മിസ്ട്രസ് അസോസിയേഷന് ഓണ്ലൈന് ശൃംഖലയില് ഇതിനകം 3000 പേര് ചേര്ന്നുകഴിഞ്ഞു.
വിവാഹേതരബന്ധം അവസാനിപ്പിക്കണമെന്ന അഭ്യര്ഥന ഭര്ത്താവ് തള്ളിയതോടെയാണു ലിയു വിവാഹമോചനം നേടി അവിശ്വസ്തരായ ഭര്ത്താക്കന്മാര്ക്കെതിരെ സംഘടിക്കുകയെന്ന സന്ദേശവുമായി രംഗത്തിറങ്ങിയത്.
സമാനമായ അവസ്ഥ നേരിടുന്നവര്ക്കു വൈകാരിക പ്രശ്നങ്ങള് പങ്കുവയ്ക്കാനുള്ള വേദിയാണു ഇവരുടെ ലക്ഷ്യം. മാനസികവും സാമ്പത്തികവുമായ സഹായവും പ്രശ്നങ്ങളില് വേണ്ട നിയമോപദേശങ്ങളും ലഭ്യമാക്കുകയെന്നതും സംഘടനയുടെ ലക്ഷ്യമാണ്.
ചൈനയില് വിവാഹമോചനത്തിന്റെ തോത് കൂടുകയാണ്. 2011്ന്റെ ആദ്യ മൂന്നുമാസം മാത്രം 4.65 ലക്ഷം ദമ്പതികളാണു വിവാഹമോചനത്തിന് അപേക്ഷനല്കിയത്്. ചെറുപ്പക്കാരികളിലേറെയും ഒറ്റയ്ക്കു കഴിയാന് താല്പര്യം കാണിക്കുന്നതും 'അവിഹിത ബന്ധങ്ങള് കൂടാന് കാരണമാകുന്നുവെന്നാണ് പഠനറിപ്പോര്ട്ടുകള് പറയുന്നത്.



Click it and Unblock the Notifications
