For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈല്‍ ഇല്ലെങ്കില്‍ നഗ്നയാക്കപ്പെട്ടതുപോലെ

By Lakshmi
|

Woman With Phone
മൊബൈല്‍ ഫോണ്‍ ഇന്ന് ആബാലവൃദ്ധം ജനങ്ങളുടെയും സന്തതസഹചാരിയാണ്, കയ്യില്‍ വെള്ളംകുടിക്കാന്‍ കാശില്ലെങ്കിലും കീശയിലൊരു മൊബൈല്‍ ഫോണ്‍ എല്ലാവര്‍ക്കും നിര്‍ബ്ബന്ധമാണ്. അത് ആണായാലും ശരി പെണ്ണായാലും ശരി.

മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള ഉപകാരങ്ങളോര്‍ക്കുമ്പോള്‍ അത് വേണ്ടെന്ന് വെയ്ക്കാന്‍ ആര്‍ക്കാണ് തോന്നുക. ഉപയോഗിച്ച് തുടങ്ങിയാല്‍ മൊബൈല്‍ ഇല്ലാതെ നടക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണുണ്ടാകുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് ഒരു തരം അഡിക്ഷനുണ്ട്. ഉണ്ണുന്നതും ഉറങ്ങുന്നതും എന്നുവേണ്ട കുളിമുറിയില്‍പ്പോലും മൊബൈല്‍ഫോണ്‍ ഒപ്പമുണ്ടാകും.

ഈ സാധനം കയ്യിലില്ലാതെ വന്നാല്‍ സ്ത്രീകള്‍ക്ക് നഗ്നയാക്കപ്പെട്ട പോലെയും എന്തൊക്കെയോ നഷ്ടപ്പെട്ടതുപോലെയും ഒരു ഫീല്‍ ആണത്രേ. മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ മാത്രമല്ല ആശയവിനിമയത്തിനുപയോഗിക്കുന്ന ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തിലെല്ലാം സ്ത്രീകള്‍ക്ക് ഒരുതരം അഡിക്ഷനുണ്ടെന്നാണ് ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

സ്ത്രീകളില്‍ 83ശതമാനം പേര്‍ മൊബൈലില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനെ കൂടുതലായി ഇഷ്ടപ്പെടുമ്പോള്‍ 42 ശതമാനം പേര്‍ വിളികളെ ഇഷ്ടപ്പെടുന്നവരാണ്. പഠനത്തിനായി നടത്തിയ സര്‍വ്വേയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലെങ്കില്‍ എന്ന ചോദ്യത്തിന് എല്ലാ സ്ത്രീകളും ഒരുപോലെ സ്വയം നഷ്ടപ്പെട്ട ഫീല്‍ ഉണ്ടാകുമെന്നാണ് പ്രതികരിച്ചത്. പലര്‍ക്കും തുണിനഷ്ടപ്പെട്ടൊരു ഫീലാണത്രേ മൊബൈല്‍ ഇല്ലാതെവരുമ്പോള്‍ ഉണ്ടാകുന്നത്.

18നും 65നും ഇടയില്‍ പ്രായമുള്ള 5435 സ്ത്രീകളിലാണ് സര്‍വ്വേ നടത്തിയത്. സ്ത്രീകളെല്ലാം പറയുന്നത ക്യാമറ, ഇമെയില്‍, ജിപിഎസ്, വീഡിയോ ചാറ്റ് തുടങ്ങിയ സൗകര്യങ്ങളുള്ള സ്മാര്‍ട് ഫോണുകള്‍ അറിവും വിനോദവും നല്‍കുന്നുവെന്നാണ്.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 30ശതമാനം പേര്‍ പറഞ്ഞത് ഫോണില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നാണ്. ഇതില്‍ 24 ശതമാനം പേരും തങ്ങളുടെ മൊബൈല്‍ ഫോണുമായി ഇമോഷണല്‍ ബന്ധം സൂക്ഷിക്കുന്നവരാണ്. എന്നാല്‍ 22ശതമാനം പേര്‍ക്ക് ഇതൊരു പക്കാ പ്രാക്ടിക്കല്‍ ഉപകരണം മാത്രമാണ്.

English summary

Mobile Phone, Women, Survey, മൊബൈല്‍ ഫോണ്‍, സ്ത്രീ, എസ്എംഎസ്, സര്‍വ്വേ

Research found that 83 per cent of women prefer to keep in touch by text compared with 42 per cent who make a call.Women feel 'lost' and 'naked' without their cell phones, electronic devices.
Story first published: Sunday, October 2, 2011, 12:21 [IST]
X
Desktop Bottom Promotion