Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മൊബൈല് ഇല്ലെങ്കില് നഗ്നയാക്കപ്പെട്ടതുപോലെ

മൊബൈല് ഫോണ് കൊണ്ടുള്ള ഉപകാരങ്ങളോര്ക്കുമ്പോള് അത് വേണ്ടെന്ന് വെയ്ക്കാന് ആര്ക്കാണ് തോന്നുക. ഉപയോഗിച്ച് തുടങ്ങിയാല് മൊബൈല് ഇല്ലാതെ നടക്കാന് പറ്റില്ലെന്ന അവസ്ഥയാണുണ്ടാകുന്നത്. മൊബൈല് ഫോണ് ഉപയോഗത്തിന്റെ കാര്യത്തില് സ്ത്രീകള്ക്ക് ഒരു തരം അഡിക്ഷനുണ്ട്. ഉണ്ണുന്നതും ഉറങ്ങുന്നതും എന്നുവേണ്ട കുളിമുറിയില്പ്പോലും മൊബൈല്ഫോണ് ഒപ്പമുണ്ടാകും.
ഈ സാധനം കയ്യിലില്ലാതെ വന്നാല് സ്ത്രീകള്ക്ക് നഗ്നയാക്കപ്പെട്ട പോലെയും എന്തൊക്കെയോ നഷ്ടപ്പെട്ടതുപോലെയും ഒരു ഫീല് ആണത്രേ. മൊബൈല് ഫോണിന്റെ കാര്യത്തില് മാത്രമല്ല ആശയവിനിമയത്തിനുപയോഗിക്കുന്ന ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തിലെല്ലാം സ്ത്രീകള്ക്ക് ഒരുതരം അഡിക്ഷനുണ്ടെന്നാണ് ഒരു പഠനത്തില് കണ്ടെത്തിയിരിക്കുന്നത്.
സ്ത്രീകളില് 83ശതമാനം പേര് മൊബൈലില് സന്ദേശങ്ങള് അയയ്ക്കുന്നതിനെ കൂടുതലായി ഇഷ്ടപ്പെടുമ്പോള് 42 ശതമാനം പേര് വിളികളെ ഇഷ്ടപ്പെടുന്നവരാണ്. പഠനത്തിനായി നടത്തിയ സര്വ്വേയില് മൊബൈല് ഫോണ് ഇല്ലെങ്കില് എന്ന ചോദ്യത്തിന് എല്ലാ സ്ത്രീകളും ഒരുപോലെ സ്വയം നഷ്ടപ്പെട്ട ഫീല് ഉണ്ടാകുമെന്നാണ് പ്രതികരിച്ചത്. പലര്ക്കും തുണിനഷ്ടപ്പെട്ടൊരു ഫീലാണത്രേ മൊബൈല് ഇല്ലാതെവരുമ്പോള് ഉണ്ടാകുന്നത്.
18നും 65നും ഇടയില് പ്രായമുള്ള 5435 സ്ത്രീകളിലാണ് സര്വ്വേ നടത്തിയത്. സ്ത്രീകളെല്ലാം പറയുന്നത ക്യാമറ, ഇമെയില്, ജിപിഎസ്, വീഡിയോ ചാറ്റ് തുടങ്ങിയ സൗകര്യങ്ങളുള്ള സ്മാര്ട് ഫോണുകള് അറിവും വിനോദവും നല്കുന്നുവെന്നാണ്.
സര്വ്വേയില് പങ്കെടുത്തവരില് 30ശതമാനം പേര് പറഞ്ഞത് ഫോണില്ലാതെ ജീവിക്കാന് പറ്റില്ലെന്നാണ്. ഇതില് 24 ശതമാനം പേരും തങ്ങളുടെ മൊബൈല് ഫോണുമായി ഇമോഷണല് ബന്ധം സൂക്ഷിക്കുന്നവരാണ്. എന്നാല് 22ശതമാനം പേര്ക്ക് ഇതൊരു പക്കാ പ്രാക്ടിക്കല് ഉപകരണം മാത്രമാണ്.



Click it and Unblock the Notifications
