Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മദ്യപനായ ഭര്ത്താവിനെ തല്ലൂ; സമ്മാനം നേടൂ!

മദ്യപിച്ച് വരുന്ന ഭര്ത്താക്കന്മാരെ തല്ലി നന്നാക്കുന്ന ഭാര്യമാര്ക്ക് പ്രോത്സാഹന സമ്മാനവും എംഎല്എ നല്കും. ഓരോ അടിയ്ക്കും 1000 രൂപയാണ് സമ്മാനം. അടിയുടെ എണ്ണം കൂടുന്നതിനനുസരിച്ച് സമ്മാനത്തുകയും കൂടും.
ആന്ധ്രാപ്രദേശിലെ കുര്ണൂലില് നിന്നുള്ള എംഎല്എയും ചെറുകിട മന്ത്രിയുമായ ടി.ജി വെങ്കിടേഷ് ആണ് സ്വന്തം മണ്ഡലത്തിലെ സ്ത്രീകളെ, മദ്യപന്മാരായ ഭര്ത്താക്കന്മാരില് നിന്ന് രക്ഷിക്കാനായി രംഗത്തെത്തിയിരിക്കുന്നത്.
പതി പത്നി 1000' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി സംസ്ഥാനം മുഴുവന് വ്യാപിപ്പിക്കണമെന്നാണ് വെങ്കിടേഷിന്റെ അഭിപ്രായം. ഇതിനോടകം തന്നെ 210 സ്ത്രീകള്ക്ക് വെങ്കിടേഷ് പദ്ധതിയിന്പ്രകാരം പാരിതോഷികം നല്കി, എല്ലാം സ്വന്തം കീശയില് നിന്നുതന്നെ.
ഇതുകൊണ്ടൊന്നും കുടിയന്മാരുടെ എണ്ണം കുറയുമെന്നോ, ഗാര്ഹിക പീഡനങ്ങള് കുറയുമെന്നോ ഉള്ള വലിയ പ്രതീക്ഷയൊന്നും ഇല്ലെന്നും വെങ്കിടേഷ് പറഞ്ഞു. സ്ത്രീകളെ തല്ലുന്നത് വലിയ കാര്യമായി കാണുന്ന പുരുഷന്മാരുടെ മുന്നില് അവര്ക്ക് സ്വന്തം അന്തസ് കാക്കാനുദ്ദേശിച്ചുള്ളതാണ് ഈ പദ്ധതിയെന്നാണ് അദ്ദേഹം പറയുന്നത്.
ഒരിക്കല് ഭാര്യയുടെ കയ്യില് നിന്നും അടികിട്ടിയാല്, ആത്മാഭിമാനമുള്ള ഭര്ത്താവാണെങ്കില് അയാള് വീട്ടില് നേരത്തെ വരികയും കുടുംബത്തോടൊപ്പം സ്നേഹത്തോടെ കഴിയാന് നിര്ബന്ധിതനാവുമെന്നും വെങ്കിടേഷ് പറയുന്നു. അടി പൊതുനിരത്തില് വച്ചാകുമ്പോള് മറ്റുള്ള കുടിയന് ഭര്ത്താക്കന്മാര്ക്ക് ഒരു പാഠവും കൂടിയാകുമെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
ആന്ധ്രയില് ഹോട്ടലുകളും ഫാക്ടറികളും സ്വന്തമായുള്ള വെങ്കിടേഷ്, 1200ഓളം വരുന്ന അവിടത്തെ സ്ത്രീ തൊഴിലാളികള്ക്കിടയില് ഈ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. ഇതു മാത്രമല്ല പുകവലി ഉപേക്ഷിക്കാന് തയ്യാറാകുന്ന തന്റെ ഫാക്ടറിജീവനക്കാര്ക്കും ന്ത്രാലയത്തിലുള്ളവര്ക്കും ആയിരം രൂപ നല്കാനും വെങ്കിടേഷ് തയ്യാറാണ്.



Click it and Unblock the Notifications
