Latest Updates
-
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം!
സ്ത്രീകള് പരദൂഷണം പറയുന്നത് 5മണിക്കൂര്!!

ബ്രിട്ടനില് അടുത്തിടെ ഇതുസംബന്ധിച്ച് ഒരു സര്വ്വേ നടന്നു. ബ്രിട്ടീഷുകാരികള് പരദൂഷണം പറയാന് ദിവസം ശരാശരി 298 മിനിറ്റ്(ഏതാണ്ട് 5 മണിക്കൂര്) ചെലവഴിയ്ക്കുന്നുവെന്നാണ് സര്വ്വേയില് കണ്ടെത്തിയത്. ഫസ്റ്റ്ക്യാപ് കഫെ കളക്ഷന്സ് എന്ന സ്ഥാപനമാണ് രസകരമായ സര്വ്വേ നടത്തിയത്.
ദിവസം 298 മിനിറ്റ് എന്ന് പറയുന്നത് ഉണര്ന്നിരിക്കുന്ന സമയത്തിന്റെ മൂന്നിലൊന്നാണ് അതായത്, ജീവിതത്തില് ഉണര്ന്നിരിക്കുന്നതിന്റെ മൂന്നിലൊന്ന് ഭാഗം! ആര് ആരെ ഡേറ്റ് ചെയ്യുന്നു, മറ്റുള്ളവരുടെ കുട്ടികളുടെ പ്രശ്നങ്ങള്, സെക്സ്, ഷോപ്പിംഗ് തുടങ്ങിയ കാര്യങ്ങളാണ് ബ്രിട്ടീഷ് വനിതകളുടെ പരദൂഷണത്തില് പ്രധാനമായും കടന്നുവരുന്ന വിഷയങ്ങളെന്നും സര്വെ നടത്തിയവര് ചൂണ്ടിക്കാണിക്കുന്നു.
എന്തുതരം സൗന്ദര്യവര്ദ്ധക ശസ്ത്രക്രിയയാണ് തങ്ങള് ഇഷ്ടപ്പെടുന്നത്, സ്വകാര്യതകളില് ഏത് സെലിബ്രിറ്റിയാണ് ഓര്ക്കുന്നത് എന്ന് വരെ പരദൂഷണം പറച്ചിലില് ഉള്പ്പെടുന്നുണ്ടത്രേ!
സ്ത്രീകള് ദിവസം 24 മിനിറ്റ് നീക്കിവയ്ക്കുന്നത് ശരീരഭാരം, ഭക്ഷണം, വസ്ത്ര ഇത്യാദികാര്യങ്ങളെക്കുറിച്ച്് ചര്ച്ച ചെയ്യാനാണത്രേ.
ഏറ്റവും അടുത്ത സുഹൃത്തുക്കളോടായിരിക്കും സ്ത്രീകള് ഏറ്റവും കൂടുതല് പരദൂഷണം പറയുക. എന്നാല്, പങ്കാളിയോടും കുടുംബാംഗങ്ങളോടും സംസാരിക്കുമ്പോള് ഇത്തരം കാര്യങ്ങളൊന്നും ചര്ച്ച ചെയ്യാന് സ്ത്രീകള് ഇഷ്ടപ്പെടില്ലെന്നാണ് സര്വ്വേ റിപ്പോര്ട്ടില് പറയുന്നത്.



Click it and Unblock the Notifications
