For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാറിടസൗന്ദര്യം കൂട്ടാന്‍ ചണ്ഡിഗഡ്

By Super
|
<ul id="pagination-digg"><li class="previous"><a href="/insync/2011/08-08-women-flocking-to-chandigarh-for-boob-job-1-aid0031.html">« Previous</a></li></ul>
Lady
അതേസമയം, ശസ്ത്രക്രിയയ്ക്ക് വിധേയരായി മാറിട സൌന്ദര്യം നേടുന്നവര്‍ ജീവിത വിജയം നേടുന്നതായി പഠനങ്ങള്‍ തെളിയിക്കുകയും ചെയ്യുന്നു. ഇന്ന് സാധാരണക്കാര്‍ക്കിടയിലും ഇത്തരം ശസ്ത്രക്രിയകള്‍ വ്യാപകമാണ്. മാറിടങ്ങളുടെ വലിപ്പം കൂട്ടാനും, കുറയ്ക്കാനും എന്നുവേണ്ട പലതരം ഓഫറുകളുണ്ട് ഈ സൗന്ദര്യ ശസ്ത്രക്രിയയില്‍.

ഇന്ത്യയില്‍ ഇപ്പോള്‍ സൗന്ദര്യശസ്ത്രക്രിയയ്ക്ക് വലിയ പ്രചാരമാണ് ലഭിയ്ക്കുന്നത്. ഒരുകാലത്ത് ഏറെ ചെലവേറിയ ഒന്നായിരുന്നു ഇതെങ്കില്‍ ഇപ്പോള്‍ അവസ്ഥ മാറിയിട്ടുണ്ട്. ഇന്ത്യയില്‍ മാറിടം സുന്ദരമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയനഗരം ചണ്ഡിഗഡാണ്.

കാരണമെന്തെന്നല്ലേ ഇവിടെ ഏറ്റവും കുറഞ്ഞ ചെലവില്‍ മാറിടം സുന്ദരമാക്കാം. മധ്യവര്‍ഗ്ഗക്കാരായ സ്ത്രീകളാണ് കൂടുതലും മാറിടഭംഗി വര്‍ദ്ധിപ്പിക്കുന്നതിന് തയ്യാറായി മുന്നോട്ട് വരുന്നത്. ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ചണ്ഡിഗഡില്‍ ബ്യൂട്ടി ക്ലിനിക്കുകള്‍ കൂണുപോലെ മുളച്ചുപൊങ്ങുകയാണ്.

ഇവരെല്ലാം കിടമത്സരത്തിന്റെ ഭാഗമായി ചെലവു കുറച്ച് ശസ്ത്രക്രിയ നടത്താന്‍ തയ്യാറാവുകയും ചെയ്യുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് മാറിട ഭംഗി കൂട്ടുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.

വടക്കേ അമേരിക്കയിലെ 50 ശതമാനം ഇടത്തരക്കാരായ സ്ത്രീകളും മാറിട ഭംഗി കൂട്ടുവാനുള്ള പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരാവുന്നു. ഇന്ത്യന്‍ സ്ത്രീകള്‍ക്കും സ്വന്തം ശരീരത്തെ കുറിച്ചുള്ള ചിന്ത കുറവല്ല എന്നാണ് സൗന്ദര്യ ചികിത്സാ രംഗത്തെ ചണ്ഡീഗഡിന്റെ വളര്‍ച്ച കാണിച്ചു തരുന്നത്.

<ul id="pagination-digg"><li class="previous"><a href="/insync/2011/08-08-women-flocking-to-chandigarh-for-boob-job-1-aid0031.html">« Previous</a></li></ul>

English summary

Breast, Beauty, Cosmetic Surgery, Surgery, Chandigarh, Women, മാറിടം, സൗന്ദര്യം, സൗന്ദര്യ ശസ്ത്രക്രിയ, ശസ്ത്രക്രിയ, ചണ്ഡിഗഡ്, സ്ത്രീ

Chandigarh is fast emerging as one of the top cities in the country with world class breast augmentation clinics
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more