For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹമോചനം ആഘോഷിക്കാന്‍ പച്ചകുത്തല്‍

By Lakshmi
|

Jacqui Moore
ലണ്ടന്‍: സന്തോഷം കൊണ്ടെനിയ്ക്കിരിക്കാന്‍ വയ്യേ എന്നു കേട്ടിട്ടില്ലേ, അതായിരുന്നു വിവാഹമോചനം അനുവദിച്ച് കിട്ടിയപ്പോള്‍ നാല്‍പ്പത്തിയൊന്നുകാരിയായ ജാക്വിമോറിന്റെ അവസ്ഥ. എങ്ങനെ ഈ സന്തോഷം ആഘോഷിക്കണമന്ന് ആലോചിച്ച ജാക്വിന്‍ ഒടുക്കം ഒരു വഴികണ്ടെത്തി, ദേഹം മുഴുവന്‍ പച്ചകുത്തുക.

എന്തായാലും ജാക്വിന്റെ ആഘോഷരീതി ഇപ്പോള്‍ ലോകമാകെ വാര്‍ത്തയായിരിക്കുകയാണ്. ഇതിനൊപ്പം തന്നെ ദേഹം മുഴുവന്‍ പച്ചകുത്തിയ ജാക്വിന്റെ ചിത്രവും മാധ്യമങ്ങള്‍ നിറയുകയാണ്.

ശരീരത്തിന്റെ എണ്‍പത്തഞ്ചുശതമാനവും പച്ചകുത്തിയ ഇവര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കരുതി ബാക്കിയുള്ള ശരീരഭാഗങ്ങള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. വിവാഹമോചനത്തിലൂടെ എന്റെ ജീവിതത്തില്‍ പുതിയൊരു അധ്യായമാണ് ഉണ്ടായിരിക്കുന്നത്. വ്യത്യസ്തമായ വഴിയിലൂടെ അത് ഞാന്‍ ആഘോഷിക്കുന്നു-ദേഹത്ത് പച്ചകുത്തിയതിനെപ്പറ്റി ജാക്വി പറയുന്നു.

ഒരു പാര്‍ലറില്‍ വച്ച് കണ്ടുമുട്ടിയ നാല്‍പ്പത്തഞ്ചുകാരനാണ് ജാക്വിയുടെ ഇപ്പോഴത്തെ കൂട്ടുകാരന്‍. അയാളുടെ മേല്‍നോട്ടത്തിലായിരുന്നു പച്ചകുത്തല്‍. ചിലന്തിവലകളും പൂക്കളുമൊക്കെയാണ് ജാക്വിന്റെ ശരീരത്തില്‍ പച്ചകുത്തിയിരിക്കുന്നത്. ദിവസങ്ങളോളമെടുത്താണ് പച്ചകുത്തല്‍ പൂര്‍ത്തിയാക്കിയത്.

പച്ചകുത്തുന്നത് ഇഷ്ടമാണെങ്കിലും ഇത്തരത്തില്‍ ദേഹം മുഴുവന്‍ അമ്മ പച്ചകുത്തിയതിനോട് ജാക്വിന്റെ മകള്‍ക്ക് പക്ഷേ യോജിപ്പില്ല, പക്ഷേ ഇത് ജാക്വി കാര്യമാക്കുന്നില്ല.

ജനങ്ങള്‍ തന്നെ ഇപ്പോള്‍ കൗതുകത്തോടെ നോക്കുന്നതില്‍ തനിയ്ക്കഭിമാനമുണ്ടെന്നാണ് ജാക്വി പറയുന്നു. ദേഹമാസകലം പച്ചകുത്തലിനായി എത്രപണം ചെലവായെന്ന് വെളിപ്പെടുത്താന്‍ ജാക്വി ഇതുവരെ തയ്യാറായിട്ടില്ല.

English summary

Divorce, Woman, Tattoo, Britian, Woman, വിവാഹമോചനം, പച്ചകുത്തല്‍, ടാറ്റൂ, ബ്രിട്ടന്‍, സ്ത്രീ, പ്രണയം

A mother-of-two has celebrated her divorce by getting a full-body tattoo - from her new boyfriend. Jacqui Moore, 41, has had 85 per cent of her flesh inked with a continuous black and grey 'full body-suit' tattoo, a process which has taken eight years
Story first published: Monday, August 1, 2011, 15:09 [IST]
X
Desktop Bottom Promotion