For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജസീക്ക: വയസ്സ് 18; ഉയരം 6അടി 9ഇഞ്ച്

By Lakshmi
|

Jessica Pardoe
ജെസീക്ക പറോഡയെന്ന പതിനെട്ടുകാരിയെ കണ്ടാല്‍ ആരുമൊന്ന് ഞെട്ടും, കാരണം ജെസീക്കയുടെ മുഖമൊന്നു കാണണമെങ്കില്‍ അത്യാവശ്യം നല്ല ഉയരമുള്ളയാളുകളും തെല്ലൊന്ന് മുകളിലേയ്ക്ക് നോക്കണം, കാരണമെന്തെന്നല്ലേ ഉയരം തന്നെ പ്രശ്‌നം. 6അടി 9ഇഞ്ചാണ് ജെസീക്കയുടെ ഉയരും. ലോകഫുട്‌ബോളിലെ ഏറ്റവും ഉയരമുള്ള കളിക്കാരനായ പീറ്റര്‍ ക്രൗച്ച് പോലും ഇംഗ്ലീഷുകാരിയായ ജെസീക്കയുടെ ഈ ഉയരത്തിന് മുന്നില്‍ ചെറുതാണ്.

ഇംഗ്ലണ്ടിലെ ഏറ്റവം ഉയരമേറിയ കൗമാരക്കാരിയെന്ന പേര് ഇതിനകം തന്നെ ജെസീക്ക സ്വ്തമാക്കിയിട്ടുണ്ട്. ജെസീക്കയുടെ കാണുന്നവരെല്ലാം അവള്‍ക്കൊപ്പം നിന്ന് ഫോട്ടെയെടുക്കാനും മറ്റും തിക്കും തിരക്കും കൂട്ടുന്നത് പതിവ് കാഴ്ചയാണ്. ഫേസ് ബുക്ക് പേജിലാണ് ജെസീക്കയ്ക്ക് ദിനം പ്രതി ആരാധകര്‍ കൂടിവരുകയുമാണ്.

എന്നാല്‍ ഈ പൊക്കം തനിക്ക് ചില ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ടെന്ന് ജസീക്ക സമ്മതിക്കുന്നു. 11 ഇഞ്ച് നീളമുള്ള കാല്‍പാദത്തിന് പറ്റിയ ചെരുപ്പ് കണ്ടെത്തുകയാണ് ഏറ്റവും പ്രയാസമെന്നും അവള്‍ പറയുന്നു.

ഇന്റര്‍നെറ്റില്‍ സര്‍ച്ച് ചെയ്ത് ചില പ്രത്യേക കടകളില്‍ നിന്നാണത്ര ചെരുപ്പ് ‌വാങ്ങുന്നത്. ഇതിനാണെങ്കില്‍ നല്ല വിലയും കൊടുക്കണം. ഇതിനൊപ്പം തന്നെ തന്റെ ഉയരത്തിനനസുരച്ച് നല്ല ഫാഷന്‍ വസ്ത്രങ്ങള്‍ കിട്ടുന്നത് ബുദ്ധിമുട്ടാണെന്നും ഈ ഉയരക്കാരി പറയുന്നു.

കാര്‍ ഡ്രൈവിങിനിടെ നീളുമുള്ള കാലുകള്‍ ഒതുക്കുവയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നതും പതിവാണ്. പക്ഷേ ഇതുകൊണ്ട് തന്റെ ഉയരത്തെ ശപിക്കാനൊന്നും ജെസീക്ക തയ്യാറല്ല.

ഈ ആറടിയില്‍ക്കവിയുന്ന ഉയരത്തില്‍ താനേറെ അഭിമാനിക്കുന്നുവെന്നാണ് ജെസീക്ക പറയുന്നത്. ഈ ഉയരക്കൂടുതല്‍കാരണം പലകാര്യങ്ങളിലും തനിയ്ക്ക് നേട്ടമുണ്ടെന്നും ജെസീക്ക പറയുന്നു.

ഏതൊരു പരിപാടിയ്ക്ക പോയാലും ഏറ്റവും പിന്നില്‍ നിന്നാലും സ്റ്റേജും മറ്റും കൃത്യമായി കാണാമെന്നതാണ് പ്രധാന നേട്ടമെന്ന് ജെസീക്ക പറയുന്നു. ഉയരക്കാരുടെ കുടുംബമാണ് ജെസീക്കയുടേത്. അമ്മ ലിസയ്ക്കും ഉയരം ആറ് അടിയിലധികം വരും.

English summary

Jessica Pardoe, Girl, Britain, Hight, Student, Teenager, പെണ്‍കുട്ടി, ഉയരം, കൗമാരം, ബ്രിട്ടന്‍, വിദ്യാര്‍ഥി

Many of her peers love nothing more than finishing off an outfit with a pair of vertiginous heels. But at 6ft 9in – with size 11 feet – Jessica Pardoe doesn’t get to wear stilettos very often. For Britain’s tallest teenage girl, shopping for shoes is more of a chore than a hobby,
Story first published: Tuesday, July 26, 2011, 9:38 [IST]
X
Desktop Bottom Promotion