Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ജസീക്ക: വയസ്സ് 18; ഉയരം 6അടി 9ഇഞ്ച്

ഇംഗ്ലണ്ടിലെ ഏറ്റവം ഉയരമേറിയ കൗമാരക്കാരിയെന്ന പേര് ഇതിനകം തന്നെ ജെസീക്ക സ്വ്തമാക്കിയിട്ടുണ്ട്. ജെസീക്കയുടെ കാണുന്നവരെല്ലാം അവള്ക്കൊപ്പം നിന്ന് ഫോട്ടെയെടുക്കാനും മറ്റും തിക്കും തിരക്കും കൂട്ടുന്നത് പതിവ് കാഴ്ചയാണ്. ഫേസ് ബുക്ക് പേജിലാണ് ജെസീക്കയ്ക്ക് ദിനം പ്രതി ആരാധകര് കൂടിവരുകയുമാണ്.
എന്നാല് ഈ പൊക്കം തനിക്ക് ചില ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ടെന്ന് ജസീക്ക സമ്മതിക്കുന്നു. 11 ഇഞ്ച് നീളമുള്ള കാല്പാദത്തിന് പറ്റിയ ചെരുപ്പ് കണ്ടെത്തുകയാണ് ഏറ്റവും പ്രയാസമെന്നും അവള് പറയുന്നു.
ഇന്റര്നെറ്റില് സര്ച്ച് ചെയ്ത് ചില പ്രത്യേക കടകളില് നിന്നാണത്ര ചെരുപ്പ് വാങ്ങുന്നത്. ഇതിനാണെങ്കില് നല്ല വിലയും കൊടുക്കണം. ഇതിനൊപ്പം തന്നെ തന്റെ ഉയരത്തിനനസുരച്ച് നല്ല ഫാഷന് വസ്ത്രങ്ങള് കിട്ടുന്നത് ബുദ്ധിമുട്ടാണെന്നും ഈ ഉയരക്കാരി പറയുന്നു.
കാര് ഡ്രൈവിങിനിടെ നീളുമുള്ള കാലുകള് ഒതുക്കുവയ്ക്കാന് കഴിയാതെ ബുദ്ധിമുട്ടുന്നതും പതിവാണ്. പക്ഷേ ഇതുകൊണ്ട് തന്റെ ഉയരത്തെ ശപിക്കാനൊന്നും ജെസീക്ക തയ്യാറല്ല.
ഈ ആറടിയില്ക്കവിയുന്ന ഉയരത്തില് താനേറെ അഭിമാനിക്കുന്നുവെന്നാണ് ജെസീക്ക പറയുന്നത്. ഈ ഉയരക്കൂടുതല്കാരണം പലകാര്യങ്ങളിലും തനിയ്ക്ക് നേട്ടമുണ്ടെന്നും ജെസീക്ക പറയുന്നു.
ഏതൊരു പരിപാടിയ്ക്ക പോയാലും ഏറ്റവും പിന്നില് നിന്നാലും സ്റ്റേജും മറ്റും കൃത്യമായി കാണാമെന്നതാണ് പ്രധാന നേട്ടമെന്ന് ജെസീക്ക പറയുന്നു. ഉയരക്കാരുടെ കുടുംബമാണ് ജെസീക്കയുടേത്. അമ്മ ലിസയ്ക്കും ഉയരം ആറ് അടിയിലധികം വരും.



Click it and Unblock the Notifications
