Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഇനി സൗജന്യ പ്രസവരക്ഷ

ഗര്‍ഭസ്ഥ ശിശു മരണനിരക്കു കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന ജനനി ശിശു സുരക്ഷാ യോജനയുടെ ഭാഗമായാണ് ഈ നീക്കം.
ജനനി ശിശു സുരക്ഷാ യോജനയുടെ ഭാഗമായി നഗരത്തിലെ നിര്‍ധന ഗര്‍ഭിണികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ഡോക്ടര്‍ എ.കെ. വാലിയയും അറിയിച്ചു. ലോക ജനസംഖ്യാ ദിനത്തിന്റെ ഭാഗമായി ഇന്ത്യ ഗേറ്റില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
പ്രസവം സുരക്ഷിതമാക്കി ശിശുമരണ നിരക്ക് കുറയ്ക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗര്‍ഭിണികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള ആംബുലന്‍സ് സൗകര്യം സര്‍ക്കാര്‍ സൗജന്യമായി ഏര്‍പ്പെടുത്തും.
ഇല്ലെങ്കില്‍ യാത്രാ ചെലവിനായി പ്രത്യേക സഹായധനം ഏര്‍പ്പെടുത്തും. ആശുപത്രിയിലെത്തിക്കാനും പ്രസവശേഷം തിരിച്ച് വീട്ടിലെത്തിക്കാനുമുള്ള ചെലവുകള്‍ ഇങ്ങനെ സര്‍ക്കാര്‍ വഹിക്കും. പെണ്‍ഭ്രൂണഹത്യ ആശങ്കപ്പെടുത്തുന്ന രീതിയില്‍ വര്‍ധിക്കുകയാണ്. ലിംഗസന്തുലിതാവസ്ഥയെ ഇതു സാരമായി ബാധിക്കുന്നു.
ഇത്തരം ഭ്രൂണഹത്യകള്‍ക്ക് കാരണക്കാരാവുന്നവര്ക്ക് കടുത്ത ശിക്ഷാവ്യവസ്ഥ ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. ഉത്തരവാദികള്‍ക്കെതിരെ കടുത്ത പിഴ ചുമത്താനും ഉദ്ദേശിക്കുന്നു.
പെണ്‍ഭ്രൂണഹത്യ പോലുള്ള വിപത്തുകള്‍ക്കെതിരെ എല്ലാവരും ശബ്ദമുയര്‍ത്തണം. പെണ്‍കുട്ടികളെ ഏതു വിധേനയും സംരക്ഷിക്കല്‍ സാമൂഹികമായ ചുമതലയും അനിവാര്യതയുമാണ്- ഷീല ദീക്ഷിത് പറഞ്ഞു.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും അടുത്ത മാസം മുതല്‍ നിര്‍ധന ഗര്‍ഭിണികള്‍ക്ക് സൗജന്യശസ്ത്രക്രിയയും പ്രസവരക്ഷയും ഏര്‍പ്പെടുത്തുമെന്ന് എ. കെ. വാലിയ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച ജനനി ശിശു സുരക്ഷാപദ്ധതി ദില്ലിയില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണിത്.
ഗര്‍ഭിണികള്‍ക്കുള്ള മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും. ജനിച്ച ശിശുക്കള്‍ക്ക് എന്തെങ്കിലും രോഗമുണ്ടെങ്കില്‍ ഒരു മാസം സൗജന്യ ചികിത്സ ഏര്‍പ്പെടുത്തും. മറ്റുതരത്തിലുള്ള ആരോഗ്യ സേവനങ്ങളും കുഞ്ഞിന് ലഭ്യമാക്കും.



Click it and Unblock the Notifications
