Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്തനാര്‍ബുദം കണ്ടെത്താന്‍ റോബോട്ട്

പ്രതിവര്‍ഷം ലോകമൊട്ടുക്കുമായി കാന്‍സര്‍ ബാധമൂലം മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണം ഒട്ടേറെയാണ്. രോഗിയുടെ മാനസികധൈര്യം പോലും തളര്‍ത്തിക്കളഞ്ഞ് മരണത്തോട് അടുപ്പിക്കുന്നൊരു സ്വഭാവമാണ് ഈ രോഗത്തിന്റേത്. അപൂര്‍വ്വം ചിലരില്‍ നേരത്തേ കണ്ടെത്തുന്നതുകൊണ്ടും മറ്റും ഇത് ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയുന്നുണ്ട്.
എങ്കിലും ഇന്നും ജനം ഭയത്തോടെ മാത്രം നോക്കുന്ന രോഗമാണിത്. അതുകൊണ്ടുതന്നെ കാന്‍സറിനെ തടുക്കാനായി ആരോഗ്യരംഗത്ത് അനുദിനമെന്നോണം പഠനങ്ങളും ഗവേഷണങ്ങളും നടന്നുവരുകയാണ്. ഈ സ്ഥിരോത്സാഹത്തിന്റെ ഭാഗമായി കാന്‍സര്‍ ചികിത്സ, പ്രത്യേകിച്ച് സ്ത്രീകളെകൂടുതലായി ബാധിക്കുന്ന സ്തനാര്‍ബുദ ചികിത്സയില്‍ ഏറെ സഹായകമായേയ്ക്കാവുന്ന ഒരു കണ്ടെത്തല്‍ നടന്നിരിക്കുന്നു.
സ്തനാര്‍ബുദത്തെ വളരെ നേരത്തേ തിരിച്ചറിയാന്‍ കഴിയുന്ന ഒരു യന്ത്രമനുഷ്യനെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇറാനിലെ ശാസ്ത്രജ്ഞര്‍. ഇറാനിലെ ടെഹ്റാന് പോളിടെക്നിക് എന്നറിയപ്പെടുന്ന അമീര്‍ കബീര്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് റോബോട്ടിനെ രൂപകല്പന ചെയ്തിരിക്കുന്നത്.
ഈ യന്ത്രമനുഷ്യന് മൂന്നു രീതിയിലുള്ള പരിശോധനയിലൂടെയാണ് സ്തനങ്ങളിലുണ്ടാകുന്ന മുഴകള്‍ കണ്ടെത്തുന്നത്. മാരകമായ രോഗാവസ്ഥയെയും അപകടകരമല്ലാത്ത രോഗബാധയെയും 95 ശതമാനം കൃത്യതയോടെ ഇതിന് കണ്ടെത്താന്‍ കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഈ പരിശോധനയിലൂടെ രോഗിയ്ക്ക് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയുമില്ല. ഇപ്പോള്‍ സ്തനാര്‍ബുദ ബാധ തിരിച്ചറിയാന്‍ മാമോഗ്രാഫിയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.



Click it and Unblock the Notifications
