Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുഞ്ഞിനെ നോക്കാന് ഉദ്യോഗം തടസ്സമോ?

കഴിഞ്ഞദിവസം ഫയല് ചെയ്ത ഒരു ഹേബിയസ് കോര്പ്പസ് ഹര്ജിയില് വാദം കേള്ക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള് പറഞ്ഞത്. ജസ്റ്റിസുമാരായ വിജയ കാപ്സെ, എം.എല്.തഹല്യാനി എന്നിവരുള്പ്പെട്ട ബഞ്ചായിരുന്നു വാദം കേട്ടത്.
വിവാഹമോചിതനായ നിലേഷ് സാതേ അഞ്ചുവയസുകാരിയായ മകളെ ഭാര്യ നീലിമയില് നിന്നും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി ഫയല് ചെയ്തത്. ഭാര്യ മുഴുവന് സമയജോലിക്കാരിയായതിനാല് കുഞ്ഞിനെ നോക്കാന് ആവശ്യമായ സമയം കിട്ടില്ലെന്നും അതിനാല് കുഞ്ഞിനെ താന് നോക്കിക്കൊള്ളാമെന്നുമായിരുന്നു നിലേഷിന്റെ വാദം.
എന്നാല് ജോലിക്കാരികളായ സ്ത്രീകള് കുഞ്ഞുങ്ങളെ വളരെ നന്നായി നോക്കുമെന്നും അത് കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ചുവയസുകാരിയായ പെണ്കുട്ടി അമ്മയുടെ കൂടെ ജീവിക്കുന്നതാണ് നല്ലതെന്നും കോടതി നിരീക്ഷിച്ചു.
നീലിമ 2010 നവംബറിലായിരുന്നു നിലേഷിന്റെ വീട്ടില് നിന്നും സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയത്. തുടര്ന്ന് ഏപ്രിലില് ഭര്തൃഗൃഹത്തിലെത്തി മകളെ പൊലീസ് സഹായത്തോടെ കൊണ്ടുപോകുകയായിരുന്നു. തുടര്ന്നായിരുന്നു മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സാതേ കോടതിയെ സമീപിച്ചത്.
നീലിമ ജോലി ചെയ്യുന്നതിനാല് തന്നെ കുഞ്ഞിന് ആവശ്യമായ ശ്രദ്ധയും പരിചരണവും നല്കാന് കഴിയില്ലെന്നും നീലിമയുടെ സഹോദരി മോശം സാഹചര്യത്തില് ജീവിക്കുന്ന സ്ത്രീയും അമ്മയ്ക്ക് മറ്റൊരു അവിഹിത ബന്ധമുണ്ടെന്നും സാതേ ഹരജിയില് ആരോപിച്ചിരുന്നു. എന്നാല് ഈ വാദങ്ങള്ക്കൊന്നും തെളിവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.



Click it and Unblock the Notifications
