Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വികാരിയായി സുന്ദരി; പള്ളിയില് ആളേറുന്നു

ലണ്ടനിലെ സറേയിലെ സെന്റ് മേരിയുടെ പ്രാദേശിക പള്ളിയും ഇതുപോലൊരു പ്രതിസന്ധി നേരിട്ടിരുന്നു. ആറ് മാസം മുമ്പ് ഞായറാഴ്ച കുര്ബാനയ്ക്ക് വെറും 75 പേരാണ് പള്ളിയിലെത്തിയിരുന്നത്. എന്നാല് ഇതിപ്പോള് പഴങ്കഥയായിരിക്കുകയാണ്.
പുതിയൊരു വികാരിയുടെ വരവോടെയാണ് പള്ളിക്കാര്യത്തില് വിശ്വാസികള്ക്ക് കൂടുതല് ശ്രദ്ധയുണ്ടായത്.
29കാരിയായ ഒരു സുന്ദരിയാണ് പള്ളിയിലെ ഇപ്പോഴത്തെ വികാരി. ഇതറിഞ്ഞാണ് നാട്ടുകാര് പള്ളിയിലേക്ക് ഒഴുകിയെത്തുന്നതും.
കേംബ്രിഡ്ജ് സര്വകലാശാലയില് നിന്ന് ദൈവശാസ്ത്രത്തില് (തിയോളജി) ബിരുദം നേടിയ സ്റ്റെഫാനി നദരാജയാണ് പള്ളിയുടെ തലവര മാറ്റിമറിച്ചത്. റവറന്റ് സ്റ്റെഫാനി വികാരിയായതോടെ കഴിഞ്ഞ ആറു മാസത്തിനുള്ളില് വിശ്വാസികളുടെ എണ്ണം ഇരട്ടിയായി ഉയര്ന്നിരിയ്ക്കുകയാണത്രേ. ഇപ്പോള് ഞായറാഴ്ച കുര്ബാനയില് പങ്കെടുക്കാന് 150ലധികം പേരാണ് പള്ളിയിലെത്തുന്നത്.
താനാണ് വികാരിയെന്ന് അറിയാത്തവര് ഇത് കേള്ക്കുമ്പോള് ഞെട്ടാറുണ്ടെന്ന് സ്റ്റെഫാനി പറയുന്നു. എന്നാല് ഇങ്ങനെ ശ്രദ്ധാകേന്ദ്രമാവാന് താത്പര്യമില്ലെന്നും 29കാരി വികാരി വ്യക്തമാക്കി. സ്ത്രീ വികാരിയായി എത്തിയതിനെ സ്വാഗതം ചെയ്തവര് ഏറെയുണ്ട്. എന്നാല് പുരുഷന്മാര് വികാരിമാരിയാല് മതിയെന്ന് വാശിപിടിയ്ക്കുന്നവരും കുറവല്ലെന്ന് സ്റ്റെഫാനി പറയുന്നു.
പള്ളിയില് ഒരു സുന്ദരിയുള്ളത് ഒരു മഹത്തായ കാര്യമാണെന്നാണ് ഇടവകയിലെ 52കാരനായ ആന്ഡ്രൂ സ്പെന്സര് പറയുന്നത്. സ്റ്റെഫാനി സുന്ദരി മാത്രമല്ലെന്നും ബുദ്ധിമതിയാണെന്നും തങ്ങള് പറയുന്നത് കേള്ക്കാന് മനസ്സ് കാണിയ്ക്കുന്നവളാണെന്നും സ്പെന്സര് സാക്ഷ്യപ്പെടുത്തുന്നു.
തീര്ത്തും മോഡേണായ ജീവിതം നയിക്കുന്ന സ്റ്റെഫാനി ഫേസ്ബുക്കില് സജീവമാണ്. സൗന്ദര്യം നിലനിര്ത്തുന്നതിന് വ്യായാമവും ഓട്ടവും പതിവാക്കിയ ഈ വികാരി ഒരു മാനേജ്മെന്റ് കണ്സള്ട്ടന്റിനെയാണ് വിവാഹം ചെയ്തിരിയ്ക്കുന്നത്.



Click it and Unblock the Notifications
