Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വിന്ഫ്രി യുഗത്തിന് അന്ത്യം

ബുധനാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ടോക് ഷോയില് വിന്ഫ്രിയും പ്രേക്ഷകരും മാത്രമായിരിക്കും ഉണ്ടാവുക. ഇതിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ചിക്കാഗോയില് നടന്നിരുന്നു. ഈറനണിഞ്ഞ കണ്ണുകളോടെയാണ് വിന്ഫ്രി അവസാന ഷൂട്ടില് പ്രത്യക്ഷപ്പെട്ടതെന്ന് ഷൂട്ടില് പങ്കെടുത്തവര് പറഞ്ഞു.
ഇരുപതാണ്ടുകളായി ടെലിവിഷന് ടോക് ഷോകളില് ഒന്നാം സ്ഥാനത്തുള്ള ഓപ്ര വിന്ഫ്രിക്ക് 140 രാജ്യങ്ങളിലായി കോടിക്കണക്കിന് പ്രേക്ഷകരുണ്ട്. അമേരിക്കയില് മാത്രം നാലരക്കോടിയോളം പ്രേക്ഷകരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
മറ്റു ടിവി ടോക് ഷോകളുമായി താരതമ്യപ്പെടുത്തുന്പോള് തുറന്ന സംഭാഷണത്തിനുള്ള അന്തരീഷമാണ് വിന്ഫ്രി ഷോയെ വ്യത്യസ്തമാക്കുന്നത്. പലപ്പോഴും ഒരു കൗണ്സിലറെക്കാള് നന്നായി ഓപ്രയോട് സംസാരിയ്ക്കാന് കഴിഞ്ഞുവെന്ന് അഭിമുഖങ്ങളില് പങ്കെടുത്തവര് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
1986ല് തുടങ്ങി വച്ച വിന്ഫ്രി ഷോയില് പങ്കെടുക്കാന് താരങ്ങള് അങ്ങോട്ടുചെല്ലുകയായിരുന്നുവെന്ന് വേണമെങ്കില് പറയാം. സ്വകാര്യതകള് വെളിപ്പെടുത്തുന്നതൊന്നും അവര്ക്ക് വിഷയമായില്ല. അന്തരിച്ച പോപ് രാജാവ് മൈക്കിള് ജാക്സന് പരസ്യമായി പൊട്ടിക്കരഞ്ഞതും ഹോളിവുഡ് സൂപ്പര് താരംടോം ക്രൂസ് തന്റെ പ്രണയം വെളിപ്പെടുത്തിയതുമെല്ലാം വിന്ഫ്രി ഷോയിലൂടെയായിരുന്നു.
ലോകത്തിലെ ഏറ്റവും സമ്പന്നയും സ്വാധീനശക്തിയുമുളള കറുത്ത വര്ഗ്ഗക്കാരിയായാണ് ഓപ്ര വിന്ഫ്രി വിലയിരുത്തപ്പെടുന്നത്. അമ്പത്തഞ്ചുകാരിയായ ഓപറ അമേരിക്കയിലെ പ്രധാനപ്പെട്ട ഡിസിഷന് മേക്കേഴ്സിന്റെ ലിസ്റ്റില് പ്രധാനിയാണ്. ഓപറയുടെ ഒബാമയ്ക്കു അനുകൂലമായുള്ള നിലപാട് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തില് പ്രധാനഘടകമായി വര്ത്തിച്ചിരുന്നു.



Click it and Unblock the Notifications
