Just In
Don't Miss
- News
രാമക്ഷേത്ര നാല് മാസത്തിനുള്ളില്‍ നിര്‍മിക്കുമെന്ന് അമിത് ഷാ, പ്രചാരണത്തില്‍ വമ്പന്‍ പ്രഖ്യാപനം!!
- Movies
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന് 60 കോടി! മാമാങ്കത്തിന്റെ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാവ്
- Automobiles
അഞ്ച് വര്‍ഷം; മാരുതി വിറ്റഴിച്ചത് 6 ലക്ഷം ഓട്ടോമാറ്റിക്ക് കാറുകള്‍
- Finance
വിസ്താര സിസിഒ സഞ്ജീവ് കപൂർ ഡിസംബർ 31ന് സ്ഥാനമൊഴിയും
- Sports
ഐപിഎല്‍: കെകെആര്‍ ക്യാപ്റ്റനായി കാര്‍ത്തിക് വേണ്ട... പകരം ഈ താരം വരട്ടെ, നിര്‍ദേശവുമായി ഗംഭീര്‍
- Technology
അഞ്ച് വർഷ കാലയളവിൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിൽ ഇസ്റോ നേടിയത് 1,245 കോടി രൂപ
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
പ്രസവമുറിയില്‍ ഇനി കൂട്ടിരിപ്പുകാരികള്
ഇതു സംബന്ധിച്ച് ഏപ്രില്‍ ഒന്‍പതിന് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികള്‍ക്ക് ബാധകമാക്കിയിട്ടുണ്ട്. അമ്മയുടേയും കുഞ്ഞിന്‍േറയും ആരോഗ്യത്തിന് ഭീഷണി ഉണ്ടെന്ന് തോന്നുന്ന സാഹചര്യത്തില്‍ മാത്രമേ സിസേറിയന് നടത്താവൂ എന്ന് കര്‍ശനമായി നിര്‍ദേശം നല്‍കുന്നതാണ് മാര്‍ഗരേഖ.
സ്ത്രീകളുടേയും കുട്ടികളുടേയും ആസ്പത്രികള്‍, ജനറല്‍ ആശുപത്രികള്‍, ജില്ല/ താലൂക്ക് ആസ്പത്രികള്‍ എന്നിവിടങ്ങളില്‍ ഗൈനക്കോളജി യൂണിറ്റ് പ്രവര്‍ത്തിക്കുകയും രണ്ട് ഗൈനക്കോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുകയും വേണമെന്നതടക്കം പതിനാറ് നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
നിരന്തര പരിശോധനകളില്‍ സിസേറിയന് ആവശ്യമെന്ന് തോന്നുന്ന ഹൈ റിസ്ക് കേസുകള്‍ നേരത്തെ തിരിച്ചറിയുകയും പ്രത്യേക പരിഗണന നല്‍കുകയും വേണം. സുഖപ്രസവത്തിനായി ഗര്‍ഭിണികളെ മാനസികമായി തയ്യാറാക്കുകയും പ്രസവ വേദന സംബന്ധിച്ച് അവരെ ബോധവത്കരിക്കുകയും വേണം. ബന്ധുക്കള്‍ക്കും ആവശ്യമായ ബോധവത്കരണം നല്‍കണം.
സുഖപ്രസവത്തിനായി ഗര്‍ഭകാല വ്യായാമങ്ങള്‍ നിര്‍ദേശിക്കണം. സുഖപ്രസവം ഗര്‍ഭിണിയുടെ അവകാശമാണെന്നും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും വൈകാരിക അടുപ്പത്തിനും അത് സഹായകമാണെന്നും സിസേറിയന് എല്ലാ മേജര്‍ ശസ്ത്രക്രിയകളും പോലെ സങ്കീര്‍ണമാണെന്നും ഗര്‍ഭിണികളെ ബോധവത്കരിക്കണം-എന്നിങ്ങനെയുള്ള മര്ഗനിര്ദ്ദേശങ്ങളാണ് രേഖയിലുള്ളത്.
ഗര്‍ഭകാല ചികിത്സ സംബന്ധിച്ച് കേരള ഫെഡറേഷന് ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പൊതുമാര്‍ഗരേഖ പിന്തുടരണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു. അവധിദിവസത്തിന് മുന്നോടിയായി ചേര്‍ത്തല താലൂക്ക് ആസ്പത്രിയില്‍ നടന്ന കൂട്ട സിസേറിയനുകള്‍ വിവാദമായതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേക സമിതിയുടെ സഹായത്തോടെ മാര്ഗരേഖയുണ്ടാക്കിയിരിക്കുന്നത്.