For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരത്തെപ്പോലൊരു ഗ്രാമമുഖ്യ

By Lakshmi
|

ഐക്യരാഷ്ട്ര സഭയുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സമ്മേളനത്തില്‍ ബോളിവുഡ് താരത്തെപ്പോലെ ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയെ കണ്ടവരെല്ലാം അതിശയിച്ചുകാണണം. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന കാര്യത്തില്‍ മോഡലുകളും നടിമാരും ക്ഷണിക്കപ്പെട്ടിട്ടുണ്ടോയെന്നും അവര്‍ സംശയിച്ചുകാണണം.

ചവ്വി രജാവത്തിനെ കാണുന്നവര്‍ ഇങ്ങനെ തെറ്റിദ്ധരിക്കുന്നതില്‍ സംശയമില്ല, ജീന്‍സും ടോപ്പും ധരിച്ച് യുവത്വത്തിന്റെ എല്ലാ ചുറുചുറുക്കോടെയും സമ്മേളനത്തില്‍ സജീവ സാന്നിധ്യമായിരുന്നു ചവ്വി.

ചവ്വിയെ ഓര്‍ക്കുന്നില്ലേ. പിന്നാക്കോ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷയാണ് ഈ മുപ്പതുകാരി. ഇക്കാര്യമറിഞ്ഞപ്പോള്‍ യുഎന്‍ പ്രതിനിധികള്‍ അത്ഭുതം കൂറുകയും ചെയ്തു. പ്രായമായ പുരുഷന്മാര്‍ കയ്യടക്കിവച്ചിരിക്കുന്ന പദവിയിലാണ് ഒരു യുവതി കയറിയിരിക്കുന്നതെന്ന കാര്യം അത്ഭുതമുണ്ടാക്കിയില്ലെങ്കിലല്ലേ അതിശയിക്കാനുള്ളു.

ജയ്പുരില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള സോദയെന്ന ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റാണ് ഛാവി. എയര്‍ടെല്ലിലെ ഉയര്‍ന്ന പദവി വേണ്ടെന്നുവച്ചാണ് ഈ യുവതി സ്വന്തം ഗ്രാമത്തെ സേവിക്കാനെത്തിയത്.

ഇന്ത്യയിലെ 'സര്‍പഞ്ച്(ഗ്രാമമുഖ്യന്‍) സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ചവ്വി. ആ പദവിയിലെത്തുന്ന ആദ്യത്തെ എംബിഎ ബിരുദധാരിയും ഇവര്‍ തന്നെ.

രണ്ടുദിവസത്തെ യു.എന്‍ സമ്മേളനത്തില്‍ ചവ്വി പങ്കുവെച്ചത് തന്റെ ഭരണാനുഭവങ്ങളാണ്. സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷം പിന്നിട്ടിട്ടും കുടിവെള്ളമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ ഏറെയാണെന്ന് ചവ്വി ചൂണ്ടിക്കാട്ടി. ഇവിടെ തന്റെ ഗ്രാമത്തില്‍ സ്വകാര്യപങ്കാളിത്തവും സഹായവുമില്ലാതെ ജനങ്ങള്‍ ഒറ്റക്കെട്ടായി പുതിയ വികസനചരിത്രം രചിക്കുന്ന കാര്യവും ചവ്വി സമ്മേളനത്തില്‍ അറിയിച്ചു.

റിഷി വാലി സ്കൂള്‍ , ദില്ലിയിലെ ലേഡി ശ്രീരാം കോളെജ് എന്നിവിടങ്ങളിലായിരുന്നു ചവ്വിയുടെ കോളെജ് വിദ്യാഭ്യാസം.

English summary

Chhavi Rajawat, Panjayat, Village, UN, Woman, Rajastan, ചവ്വി രജാവത്ത്, ഗ്രാമം, യുഎന്‍, പഞ്ചായത്ത്, ഐക്യരാഷ്ട്രസഭ, സ്ത്രീ, രാജസ്ഥാന്‍

There was a sense of disbelief among ministers and ambassadors, who are coming to attend11th Info-Poverty World Conference held at the United Nations introduced the jeans-clad Chhavi Rajawat as head of a village in India.
Story first published: Monday, March 28, 2011, 16:17 [IST]
X
Desktop Bottom Promotion