Latest Updates
-
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്
താരത്തെപ്പോലൊരു ഗ്രാമമുഖ്യ

ചവ്വി രജാവത്തിനെ കാണുന്നവര് ഇങ്ങനെ തെറ്റിദ്ധരിക്കുന്നതില് സംശയമില്ല, ജീന്സും ടോപ്പും ധരിച്ച് യുവത്വത്തിന്റെ എല്ലാ ചുറുചുറുക്കോടെയും സമ്മേളനത്തില് സജീവ സാന്നിധ്യമായിരുന്നു ചവ്വി.
ചവ്വിയെ ഓര്ക്കുന്നില്ലേ. പിന്നാക്കോ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷയാണ് ഈ മുപ്പതുകാരി. ഇക്കാര്യമറിഞ്ഞപ്പോള് യുഎന് പ്രതിനിധികള് അത്ഭുതം കൂറുകയും ചെയ്തു. പ്രായമായ പുരുഷന്മാര് കയ്യടക്കിവച്ചിരിക്കുന്ന പദവിയിലാണ് ഒരു യുവതി കയറിയിരിക്കുന്നതെന്ന കാര്യം അത്ഭുതമുണ്ടാക്കിയില്ലെങ്കിലല്ലേ അതിശയിക്കാനുള്ളു.
ജയ്പുരില്നിന്ന് 60 കിലോമീറ്റര് അകലെയുള്ള സോദയെന്ന ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റാണ് ഛാവി. എയര്ടെല്ലിലെ ഉയര്ന്ന പദവി വേണ്ടെന്നുവച്ചാണ് ഈ യുവതി സ്വന്തം ഗ്രാമത്തെ സേവിക്കാനെത്തിയത്.
ഇന്ത്യയിലെ 'സര്പഞ്ച്(ഗ്രാമമുഖ്യന്) സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ചവ്വി. ആ പദവിയിലെത്തുന്ന ആദ്യത്തെ എംബിഎ ബിരുദധാരിയും ഇവര് തന്നെ.
രണ്ടുദിവസത്തെ യു.എന് സമ്മേളനത്തില് ചവ്വി പങ്കുവെച്ചത് തന്റെ ഭരണാനുഭവങ്ങളാണ്. സ്വാതന്ത്ര്യം കിട്ടി 65 വര്ഷം പിന്നിട്ടിട്ടും കുടിവെള്ളമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്ക്കായി കാത്തിരിക്കുന്നവര് ഏറെയാണെന്ന് ചവ്വി ചൂണ്ടിക്കാട്ടി. ഇവിടെ തന്റെ ഗ്രാമത്തില് സ്വകാര്യപങ്കാളിത്തവും സഹായവുമില്ലാതെ ജനങ്ങള് ഒറ്റക്കെട്ടായി പുതിയ വികസനചരിത്രം രചിക്കുന്ന കാര്യവും ചവ്വി സമ്മേളനത്തില് അറിയിച്ചു.
റിഷി വാലി സ്കൂള് , ദില്ലിയിലെ ലേഡി ശ്രീരാം കോളെജ് എന്നിവിടങ്ങളിലായിരുന്നു ചവ്വിയുടെ കോളെജ് വിദ്യാഭ്യാസം.



Click it and Unblock the Notifications
