For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പര്‍ദ്ദ; റിഹാനയ്ക്ക് സ്ഥിരം പൊലീസ് സംരക്ഷണം

By Lakshmi
|

കൊച്ചി: പര്‍ദ്ദയിടാതെ ജീന്‍സും ടോപ്പും ധരിച്ചതിന്റെ പേരില്‍ മതമൗലികവാദികളുടെ ഭീഷണി നേരിടുന്ന കാസര്‍ക്കോട് സ്വദേശിനി റിഹാന ആന്‍ ഖാസിമിന് സ്ഥിരമായി പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

മതപരമായ വസ്ത്രധാരണം നടത്തുന്നില്ലെന്ന കാരണത്താല്‍ വധഭീഷണി നിലനില്‍ക്കുന്നുവെന്ന് കാണിച്ച് റിഹാന സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

റെയ്ഹാനയെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ നാലുപേര്‍ക്കെതിരേ പൊലീസ്‌കേസെടുത്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇവര്‍ക്ക് പോലിസ് സംരക്ഷണം അനുവദിച്ചു.

പിന്നീട് നടന്ന അന്വേഷണത്തില്‍ ഭീഷണി നിലനില്‍ക്കുന്നുവെന്ന ഇവരുടെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടതിനാല്‍ തുടര്‍ന്നും പോലിസ് സംരക്ഷണം നല്‍കാന്‍ ജസ്റ്റിസുമാരായ ആര്‍ ബസന്തും സുരേന്ദ്രമോഹനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ചൊവ്വാഴ്ച ഉത്തരവിടുകയായിരുന്നു.

പര്‍ദ്ദയും മഖനയും ധരിച്ചുമാത്രമേ റെയ്ഹാന വീടിന് പുറത്തുവരാന്‍ പാടുകയുള്ളൂ എന്നായിരുന്നു ചില മതമൗലിക വാദികള്‍ ഉത്തരവിട്ടത്. തുടര്‍ന്നാണ് റിഹാന കോടതിയെ സമീപിച്ചത്.

കാസര്‍ക്കോട് ജില്ലയിലെ ബേവിഞ്ചയിലെ അബ്ദുള്‍റഹ്മാന്‍ ഖാസിയുടേയും സുഹറാ റഹ്മാന്റേയും അഞ്ച് മക്കളില്‍ മൂത്തവളാണ് റിഹാന. ചെന്നൈയില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കലില്‍ നിന്നും എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്ത ഇവര്‍ സിവില്‍സര്‍വ്വീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്.

English summary

Burqa, Islam, Girl, Kasarcode, Court, Death Threat, മുസ്ലീം, പര്‍ദ്ദ, റിഹാന, കോടതി, കാസര്‍ക്കോട്, ഭീഷണി

The Kerala High Court has asked police to protect a Muslim woman, an engineering graduate, who complained that she was facing threats for wearing modern dress and abandoning burqa or headscarf.
Story first published: Wednesday, March 23, 2011, 12:08 [IST]
X
Desktop Bottom Promotion