Latest Updates
-
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം
പര്ദ്ദ; റിഹാനയ്ക്ക് സ്ഥിരം പൊലീസ് സംരക്ഷണം

മതപരമായ വസ്ത്രധാരണം നടത്തുന്നില്ലെന്ന കാരണത്താല് വധഭീഷണി നിലനില്ക്കുന്നുവെന്ന് കാണിച്ച് റിഹാന സമര്പ്പിച്ച ഹര്ജിയിലാണ് കോടതി ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
റെയ്ഹാനയെ ഭീഷണിപ്പെടുത്തിയതിന്റെ പേരില് നാലുപേര്ക്കെതിരേ പൊലീസ്കേസെടുത്തിരുന്നു. തുടര്ന്ന് ഹൈക്കോടതി ഇവര്ക്ക് പോലിസ് സംരക്ഷണം അനുവദിച്ചു.
പിന്നീട് നടന്ന അന്വേഷണത്തില് ഭീഷണി നിലനില്ക്കുന്നുവെന്ന ഇവരുടെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടതിനാല് തുടര്ന്നും പോലിസ് സംരക്ഷണം നല്കാന് ജസ്റ്റിസുമാരായ ആര് ബസന്തും സുരേന്ദ്രമോഹനും അടങ്ങുന്ന ഡിവിഷന് ബഞ്ച് ചൊവ്വാഴ്ച ഉത്തരവിടുകയായിരുന്നു.
പര്ദ്ദയും മഖനയും ധരിച്ചുമാത്രമേ റെയ്ഹാന വീടിന് പുറത്തുവരാന് പാടുകയുള്ളൂ എന്നായിരുന്നു ചില മതമൗലിക വാദികള് ഉത്തരവിട്ടത്. തുടര്ന്നാണ് റിഹാന കോടതിയെ സമീപിച്ചത്.
കാസര്ക്കോട് ജില്ലയിലെ ബേവിഞ്ചയിലെ അബ്ദുള്റഹ്മാന് ഖാസിയുടേയും സുഹറാ റഹ്മാന്റേയും അഞ്ച് മക്കളില് മൂത്തവളാണ് റിഹാന. ചെന്നൈയില് ഹിന്ദുസ്ഥാന് എയറോനോട്ടിക്കലില് നിന്നും എയറോനോട്ടിക്കല് എഞ്ചിനീയറിംഗില് ബിരുദമെടുത്ത ഇവര് സിവില്സര്വ്വീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്.



Click it and Unblock the Notifications
