For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലണ്ടനില്‍ മുലപ്പാല്‍ ചേര്‍ത്ത ഐസ്‌ക്രീം

By Lakshmi
|

Ice Cream
മുലപ്പാലിന്റെ രുചി പാടിപ്പുകഴ്താത്തവര്‍ ഇല്ല, എന്നാല്‍ അതിന്റെ രുചി എന്തായിരുന്നുവെന്ന് ഓര്‍ത്തുവെയ്ക്കുന്നവര്‍ വളരെ ചുരുക്കവുമായിരിക്കും. ഇത്തരക്കാരെ ഉദ്ദേശിച്ചാണ് ലണ്ടനിലെ മുലപ്പാല്‍ ചേര്‍ത്ത ഐസ്‌ക്രീം വില്‍പനയ്‌ക്കെത്തിയിരിക്കുന്നത്.

ലണ്ടനിലെ കവെന്റ് ഗാര്‍ഡനിലുള്ള ഐസ്‌ക്രീംമിസ്റ്റ് റസ്റ്റോറന്റിലാണ് മുലപ്പാല്‍ചേര്‍ത്ത ഐസ്‌ക്രീം ലഭിക്കുന്നത്, ഇതിന്റെ പേര് എന്താണെന്നല്ലേ ബേബി ഗാഗ. മലുപ്പാല്‍ ചേര്‍ത്ത ഐസ്‌ക്രീം എന്ന ഐഡിയ കൊണ്ടുവന്നത് ഐസ്‌ക്രീമിസ്റ്റിന്റെ സ്ഥാപകനായ മറ്റ് ഒ കോണറാണ്.

തന്റെ പുതിയ ഐസ്‌ക്രീം നുണയാന്‍ ആളുകള്‍ ധാരാളമെത്തും എന്നുതന്നെയാണ് മറ്റിന്റെ വിശ്വാസം. 14 പൗണ്ട് അതായത് 1,026 രൂപയാണ് ഒരു ഐസ്‌ക്രീമിന്റെ വില. പലസ്ത്രീകളില്‍ നിന്നായി ലഭിക്കുന്ന മുലപ്പാലാണ് ഐസ്‌ക്രീം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.

അമ്മമാരുടെ ഓണ്‍ലൈന്‍ ഫോറമായ മംസെറ്റിലാണ് കോണര്‍ ഇതുസംബന്ധിച്ച പരസ്യം നല്‍കിയത്. പരസ്യം കണ്ട് ഇതുവരെ 15 അമ്മമാരാണ് മുലപ്പാല്‍ നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ഇതിന് പണം ലഭിക്കുകയും ചെയ്യും.

English summary

Breast Milk, Ice Cream, Britain, Women, Restaurant, Food, മുലപ്പാല്‍, ഐസ്‌ക്രീം, ബ്രിട്ടന്‍, ഭക്ഷണം, സ്ത്രീ

A specialist ice cream parlour plans to serve up breast milk ice cream in London. The breast milk concoction, called the "Baby Gaga" , will be available from Friday at the Icecreamists restaurant in London's Covent Garden.
Story first published: Friday, February 25, 2011, 10:41 [IST]
X
Desktop Bottom Promotion