Latest Updates
-
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം
മാറിടവലിപ്പം കുറഞ്ഞതിന് ആത്മഹത്യാശ്രമം

ലോകത്തെ ഏറ്റവും വലിപ്പമേറിയ മാറിടത്തിന് ഉടമയാണ് ഈ മുപ്പത്തിയൊന്നുകാരി. എന്നാല് ഷെയ്ല ഇപ്പോള് അബോധാവസ്ഥയില് കഴിയുകയാണ്. കാര്യമെന്തെന്നല്ലേ രണ്ട് മാസത്തിനിടെ ഇവര് രണ്ട് ആത്മഹത്യാശ്രമങ്ങളാണ് നടത്തിയത്.
രണ്ടാമത്തെ ആത്മഹത്യാശ്രമത്തെത്തുടര്ന്ന് അബോധാവസ്ഥയിലായ ഷെയ്ലയ്ക്ക് ഇതേവരെ ബോധം തെളിഞ്ഞിട്ടില്ല. മാറിടത്തിന്റെ വലിപ്പം വീണ്ടും കൂട്ടാനായി ഷെയ്ല വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയിരുന്നു. ഇതിനെത്തുടര്ന്ന് അണുബാധയുണ്ടാവുകയും അത് നിയന്ത്രിക്കാന് കഴിയാതെ ഒടുക്കം ഇംപ്ലാന്റ് അപ്പാടെ നീക്കം ചെയ്യുകയും ചെയ്തിരുന്നു.
2010 സെപ്റ്റംബറിലാണ് ഇംപ്ലാന്റ്് മുഴുവന് നീക്കം ചെയ്തത്. എന്നാല് ഇംപ്ലാന്റ് നീക്കിയതോടെ തന്റെ മാറിടത്തിന്റെ വലിപ്പവും ഭംഗിയും നഷ്ടപ്പെട്ടെന്ന തോന്നല് ഷെയ്ലയില് അപകര്ഷതാബോധമുണ്ടാക്കി. അസ്വസ്ഥത താങ്ങാനാവാതെയാണത്രേ ഇവര് ആദ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അന്ന് രക്ഷപ്പെട്ടു.
പിന്നീട് വീണ്ടും മാറിടശസ്ത്രക്രിയ നടത്താനൊരുങ്ങുന്നതിനിടെ ഇവര് വീണ്ടും ആത്മഹത്യാശ്രമം നടത്തി. അണുബാധ മാറാനായി ഡോക്ടര് നിര്ദ്ദേശിച്ച മരുന്ന് കൂടിയ ഡോസില് കഴിച്ചായിരുന്നു ആത്മഹത്യാശ്രമം. ബ്രസീലുകാരിയാണെങ്കിലും ഷെയ്ല ഇപ്പോള് അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്.
സൗന്ദര്യ ശസ്ത്രക്രിയകളോട് അടക്കാനാവാത്ത ഭ്രമമുള്ള ഇവര് പത്തിലധികം തവണ മാറിട ശസ്ത്രക്രിയയും മൂക്കു സുന്ദരമാക്കലുള്പ്പെടെ മുപ്പതോളം മറ്റ് സൗന്ദര്യശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്.
ഇവരുടെ ഈ രീതികളില് കുടുംബാംഗങ്ങള് ഏറെ ആശങ്കാകുലരായിരുന്നു. ബന്ധുക്കള് പലവട്ടം മാറിടവലിപ്പം കുറയ്ക്കാന് ഇവരോട് ആവശ്യപ്പെട്ടിരുന്നുവത്രേ. അടുത്തകാലത്തായി ശസ്ത്രക്രിയകളോടുള്ള അഭിനിവേശം കുറയ്ക്കാനായി ഇവര് ചികിത്സ തേടുകയും ചെയ്തിരുന്നു.



Click it and Unblock the Notifications
