For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈകൊട്ടിയാല്‍ ഹൂക്ക് അഴിയുന്ന ബ്രാ!!

By Lakshmi
|

Clap
സ്ത്രീകളുടെ അടിവസ്ത്രവിപണിയില്‍ ഇപ്പോള്‍ വിപ്ലവങ്ങള്‍ നടക്കുകയാണ്. പ്രത്യേകിച്ചും ബ്രാ വിപണിയില്‍ രസകരമായ പുതുമകളാണ് അവതരിപ്പിക്കപ്പെടുന്നത്.

മോടിയേറ്റാന്‍ രത്‌നങ്ങള്‍ പതിച്ചതും, സ്തനഭംഗി നല്‍കുന്നതും ധരിച്ചാല്‍ അറിയാന്‍ കഴിയാത്തതുമായി എന്തെന്ത് മോഡലുകളാണ് വിപണിയിലെത്തുന്നത്. ഇപ്പോഴിതാ വീണ്ടും ബ്രാ വിപണിയില്‍ അമ്പരപ്പിക്കുന്ന പുതുമ.

ധരിച്ചയാള്‍ കൈകള്‍ ചേര്‍ത്തുകൊട്ടിയാല്‍ ഹുക്ക് അഴിഞ്ഞുപോകുന്ന ബ്രായാണ് പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ ഒരു എന്‍ജിനീയറായ റാന്‍ഡി സറഫാന്‍ ആണ് ഈ പുതിയ ബ്രാ വികസിപ്പിച്ചിരിക്കുന്നത്.

ബ്രായുടെ കുടുക്കഴിയ്ക്കാന്‍ ബുദ്ധിമുട്ടുന്ന ഒട്ടേറെയാളുകള്‍ക്ക് ആശ്വാസം പകരുന്നതായിരിക്കും പുതിയ ബ്രായെന്നാണ് സറഫാന്‍ പറയുന്നത്.

സിറിയയില്‍ വില്‍ക്കുന്ന ഒരിനം ഇലക്ട്രോണിക് ബ്രായുടെ വാര്‍ത്ത വായിച്ചപ്പോഴാണ് കയ്യടിച്ചാല്‍ കുടുക്കഴിയുന്ന ബ്രായെന്ന ആശയം സര്‍ഫാന് ലഭിച്ചത്. എന്തായാലും സര്‍ഫാന്‍ കണ്ടെത്തിയ ബ്രാ ഇനി വിപണിയിലെത്താന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല.

English summary

Dress, Bra, Women, Fashion, Engineer, America, വസ്ത്രം, ബ്രാ, അടിവസ്ത്രം, സ്ത്രീ, അമേരിക്ക

A US engineer has invented a bra clasp that comes off when you clap your hands.The device would consign to history the dreaded clasp fumbling that often happens in the throes of passion
Story first published: Monday, February 14, 2011, 14:47 [IST]
X
Desktop Bottom Promotion