Latest Updates
-
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ
ചര്‍മ്മത്തിന് ചേര്‍ന്ന അടിവസ്ത്രങ്ങള്‍

ഇതുപോലെ തന്നെ ഇപ്പോള്‍ ശരീരത്തിന്റെ നിറത്തിനോട് യോജിച്ച നിറത്തിലുള്ള അടിവസ്ത്രങ്ങളും വിപണിയിലെത്തിയിരിക്കുന്നു. മധ്യ ലണ്ടനിലെ പ്രശസ്ത റീടെയില്‍ വില്പനക്കാരായ മാര്‍ക് ആന്റ് സ്പെന്‍സര്‍ എന്ന കമ്പനിയാണ് ഈ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
ചര്‍മ്മത്തിന്റെ നിറം ഏതുമായിക്കൊള്ളട്ടെ അതേ നിറത്തിലുള്ള അടിവസ്ത്രങ്ങള്‍ തങ്ങള്‍ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഏതാണ് സൈസ്, മോഡല്‍ ഇതെല്ലാം പറഞ്ഞുകൊടുത്താല്‍ ചര്‍മ്മത്തിന്റെ നിറത്തിനനുസരിച്ച അടിവസ്ത്രങ്ങള്‍ ലഭിയ്ക്കും.
ഈ അടിവസ്ത്രങ്ങള്‍ ധരിച്ച് മുകളില്‍ വസ്ത്രങ്ങള്‍ ധരിച്ചാല്‍ അടിവസ്ത്രത്തിന്റെ നിഴലുകളൊന്നും കാണില്ലെന്നാണ് കമ്പനിയുടെ വാഗ്ദാനം. അതായത് ശരിയ്ക്കും ചര്‍മ്മത്തോട് ചേര്‍ന്ന് കിടക്കുമെന്ന് സാരം. ഇവ ഇന്‍വിസിബിള്‍ ആയിരിക്കുമെന്നാണ് കമ്പനി പറയുന്നത്.
പുറത്തിറങ്ങുന്പോള്‍ വസ്ത്രത്തില്‍ നിന്നും വ്യത്യസ്തമായ നിറത്തിലുള്ള ബ്രാ അറിയാതെ പുറത്തുവരുന്നതു മൂലമുള്ള സ്റ്റൈല്‍ പ്രശ്നങ്ങളും. വസ്ത്രങ്ങള്‍ക്ക് യോജിച്ച നിറത്തിലുള്ള അടിവസ്ത്രം കിട്ടാതെ വരുന്പോഴുള്ള പ്രശ്നങ്ങളും ഈ പുതിയ ഉല്‍പ്പന്നം കൊണ്ട് ഇല്ലാതാക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
മാത്രമല്ല ഇത് ത്വക് പോലെതന്നെ തോന്നിക്കുന്നതിനാല്‍ കൂടുതല്‍ സെക്സിയായിരിക്കുമെന്നും കിടപ്പറയില്‍ ഇത് ഉപയോഗപ്പെടുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.
കമ്പനിയിലെ ഗവേഷകര്‍ വിവിധ നിറങ്ങളിലുള്ള ഏതാണ്ട് ആയിരത്തോളം സ്ത്രീകളുടെ ത്വക്കിന്റെ നിറം സ്പെക്ട്രോഫോട്ടോ മീറ്റര്‍ എന്ന ഉപകരണത്തിന്റെ സഹായത്താല്‍ സ്കാന്‍ ചെയ്ത് എടുത്ത ശേഷം അവ നരവംശശാസ്ത്ര പ്രകാരം മനുഷ്യന്റെ ത്വക്കിന്റെ നിറവുമായി യോജിക്കുന്നുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് ഈ അടിവസ്ത്രങ്ങള്‍ രൂപകല്പന ചെയ്തത്.
32എ കപ്പ് സൈസ് മുതല്‍ 40ഡി കപ്പ് സൈസ് വരെയുള്ള വലിപ്പത്തില്‍ ഇത്തരം ബ്രാകള്‍ ലഭ്യമാണ. വിവിധ അളവുകളിലുള്ള് പാന്റീസുകളും ലബ്യമാണ്. ബ്രായുടെ വില 18 പൗണ്ടും പാന്റീസിന്റെ വില എട്ടു പൗണ്ടും ആണ്.



Click it and Unblock the Notifications
