Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ആരോഗ്യത്തേക്കാള് പ്രധാനം സൗന്ദര്യം?

സൗന്ദര്യസംരക്ഷണത്തിനായി അവര് ചെലവിടുന്ന സമയവും പണവും നോക്കുമ്പോള് ആരോഗ്യം അവര്ക്ക് അത്ര പ്രാധാന്യമുള്ള കാര്യമല്ല. അടുത്തിടെ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരു ബ്രിട്ടീഷുകാരി സൗന്ദര്യ സംരക്ഷണത്തിനായി ഒരു വര്ഷം ചെലവാക്കുന്ന ശരാശരി തുക 23,500 രൂപയാണ്. എന്നാല് ആരോഗ്യസംരക്ഷണത്തിന് ഇവര് ചെലവാക്കുന്നതാവട്ടെ വെറും 18,000 രൂപമാത്രമാണ്.
പതിനെട്ടിനും 65നും ഇടയില് പ്രായമുള്ള മൂവായിരം സ്ത്രീകള്ക്കിടയിലാണ് പഠനം നടത്തിയത്. പഠനത്തില് പങ്കെടുത്തവരില് ഭൂരിപക്ഷംപേരും ആരോഗ്യത്തേക്കാള് നല്ല മുഖം തന്നെയാണ് സ്ത്രീകള്ക്ക് വേണ്ടതെന്നാണ് അഭിപ്രായപ്പെട്ടത്.
നല്ല മുഖം നോക്കിയാണ് ഒരാളെ ഇഷ്ടപ്പെടുന്നത്. അല്ലാതെ ആരോഗ്യം നോക്കിയല്ല എന്നാണ് ഇവര് പറയുന്നത്.
ആരോഗ്യസംരക്ഷണത്തിന് പ്രാമൂഖ്യം നല്കണമെന്ന് പറയുന്നവര് സര്വ്വേയില് വളരെ കുറവായിരുന്നു.
ചിലര് ആരോഗ്യസംരക്ഷണത്തിന്റെ പേരില് ചിലത് കാട്ടിക്കൂട്ടുകമാത്രമാണ് ചെയ്യുന്നത്.
ആരോഗ്യം സംരക്ഷണത്തിനായി ഹല്ത്ത് ക്ളബിലും മറ്റും അംഗത്വമെടുക്കം. എന്നാല് പിന്നീട് ആ വഴിയ്ക്ക് പോവുകയേയില്ല. ഇതാണ് സ്ത്രീകളില് പലരുടെയും പതിവ് പരിപാടി.
സര്വ്വേയില് പങ്കെടുത്തവരില് 13ശതമാനം പേര് ഇത്തരമാളുകളാണ്. ശരീരം തടിക്കുന്നത് തങ്ങളുടെ സൌന്ദര്യം നഷ്ടപ്പെടുത്തുമെന്നതിനാല് ജിം സന്ദര്ശനം പതിവാക്കുന്നവരും ഉണ്ട്. തടി കുറഞ്ഞുതുടങ്ങിയാല് അതോടെ അവര് ജിമ്മില് വര്ക്ക് ചെയ്തുള്ള ആരോഗ്യസംരക്ഷണം നിര്ത്തും.
വീണ്ടും പഴയപടി ശരീരം വണ്ണം വയ്ക്കുമ്പോള് വീണ്ടും ജിമ്മിനെക്കുറിച്ചോര്ക്കും പോകാന് തുടങ്ങും. ഇതാണ് പതിവു രീതി. ചിലരാകട്ടെ ആരോഗ്യ സംരക്ഷണം എന്ന പേരില് ആരോഗ്യമാസികകളും വിറ്റാമിന് ഗുളികകളും മറ്റും വാങ്ങും. എന്നാല് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില് ഇത്തരത്തില് ഒരു വിട്ടിവീഴ്ചയുമില്ല. എന്തൊക്കെ ചെയ്യാനും പെണ്ണുങ്ങള് തയ്യാറാണ്.



Click it and Unblock the Notifications
