Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ പെണ്ണുങ്ങളുടെ ഒരു കാര്യം

ഓരോ സ്ത്രീയുടെയും അലമാരയില് ഉപയോഗിക്കാത്ത 22 വസ്ത്രങ്ങളെങ്കിലുമുണ്ടാകുമെന്നാണ് കണക്ക്. ഇതില് ചിലത് വാങ്ങിയശേഷം ഒരു തവണപോലും ഉപയോഗിക്കാത്തവയായിരിക്കാനും സാധ്യതയുണ്ട്്. കാര്യമിങ്ങനെയാണെങ്കിലും അലമാരയില് നിന്നും ഇവ എടുത്ത് ഒഴിവാക്കാന് സ്ത്രീകള് ഒരുക്കവുമല്ല.
ആവശ്യമില്ലാത്തതാണെങ്കിലും അത് സൂക്ഷിച്ചുവച്ചിരിക്കുമെന്ന് സാരം.
ബ്രിട്ടനില് സ്ത്രീകള് ലക്ഷക്കണക്കിന് രൂപയാണ് പ്രതിവര്ഷം വസ്ത്രങ്ങള് വാങ്ങാന് ചെലവാക്കുന്നത്. ബ്രിട്ടനില് നടത്തിയ ഒരു സര്വ്വേയിലാണ് സ്ത്രീകളുടെ ഷോപ്പിങ് ഭ്രമവും വസ്ത്രങ്ങളുടെ ഉപയോഗവും സംബന്ധിച്ച രസകരമായ കാര്യങ്ങള് കണ്ടെത്തിയത്.
എട്ടു സ്ത്രീകളില് ഒരാള് എന്ന നിലയില് സ്ഥിരമായി കൃത്യമായ ഇടവേളകളില് തങ്ങളുടെ വാഡ്റോബുകള് വൃത്തിയാക്കുന്നവരാണ്. അതേസമയം അമ്പതില് ഒരാള് എന്ന നിലയില് പത്തുവര്ഷത്തിലൊരിക്കല് പോലും സ്വന്തം വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുന്ന സ്ഥലം വൃത്തിയാക്കാത്തവരുമാണ്.
സര്വ്വേയില് പങ്കെടുത്തവരെല്ലാം പൊതുവേ വാങ്ങിവച്ചിട്ടും ഒരുതവണപോലും ഉപയോഗിക്കാത്ത വസ്ത്രം ജീന്സ് ആണത്രേ. ഇവരുടെ എല്ലാവരുടെയും വസ്ത്രശേഖരത്തില് ഇതുവരെ ഒരുതവണയെങ്കിലും ഉപയോഗിക്കാത്ത ഒരു ജീന്സുമുണ്ട്.
അഞ്ചുപേരില് ഒരാള്ക്ക് എന്ന രീതിയില് ഇതേവരെ ധരിക്കാത്ത ആറ് ജോഡി ഷൂസുകളാണുള്ളത്. ഇവരില് കൂടുതല്പ്പേരും ഇത്തരത്തില് വസ്ത്രങ്ങളും മറ്റും ഉപയോഗിക്കാതിരിക്കുകയും അവ വാങ്ങിക്കൂട്ടി കാശ് കളയുകയും ചെയ്യുന്നതില് കുറ്റബോധം തോന്നുന്നവരുമാണെന്നതാണ് മറ്റൊരു രസകരമായ കാര്യം.
ചിലരെല്ലാം വസ്ത്രങ്ങള് ഉപേക്ഷിക്കാതെ സൂക്ഷിച്ച് വയ്ക്കുന്നത് അതേ ഫാഷന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്. അപ്പോള് ഇവയെല്ലാം ധരിക്കാമെന്നാണ് ഇത്തരക്കാരുടെ കണക്കുകൂട്ടല്.
പുരുഷന്മാരും ഇങ്ങനെ വസ്ത്രങ്ങള് ഉപയോഗിക്കാതെ പണം പാഴാക്കിക്കളയുന്നകാര്യത്തില് അത്ര പുറകിലല്ലെന്നാണ് സര്വ്വേ റിപ്പോര്ട്ട് നല്കുന്ന സൂചന.
പുരുഷന്മാരുടെ അലമാരയില് ഒരു വട്ടം പോലും ഉപയോഗിക്കാത്ത 19 വസ്ത്രങ്ങളെങ്കിലുമുണ്ടെന്നാണ് സര്വ്വേയില് കിട്ടിയ വിവരം. ഷോപ്പിങ് ചാനലായ ക്യുവിസിയാണ് ഈ രസകരമായ വിവരങ്ങള് വെളിപ്പെടുത്തിയ സര്വ്വേ നടത്തിയത്.



Click it and Unblock the Notifications
