For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിച്ചോട്ടം തടയാന്‍ ജീന്‍സ് വിലക്കി!

By Lakshmi
|

മുസഫര്‍നഗര്‍: പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ ഒരു ജാതിപ്പഞ്ചായത്ത് വിലക്കേര്‍പ്പെടുത്തി.

ബാറ്റിസ ഖാപ് കൗണ്‍സില്‍ തലവന്‍ ബാബ സൂരജിന്റെ നേതൃത്വത്തിലുള്ള ഭെന്‍സ്വാള്‍ ഗ്രാമത്തിലെ പഞ്ചായത്താണ് പുതിയ നിയമം പാസാക്കിയത്.

പെണ്‍കുട്ടികള്‍ യുവാക്കള്‍ക്കൊപ്പം ഒളിച്ചോടുന്നതും പൂവാലന്‍മാരുടെ കമന്റടിയും ഇല്ലാതാക്കുന്നതിനാണ് ജീന്‍സ് നിരോധിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ പറുന്നു.

വസ്ത്രധാരണ ശൈലിയാണ് പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ഖാപ് പഞ്ചായത്ത് അഭിപ്രായപ്പെട്ടു. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് തടയുന്നതിനു വേണ്ടി ഒരു അഞ്ചംഗ സമിതിയെയും പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്.

നേരത്തെ ജാതിപ്പഞ്ചായത്തുകള്‍ അവിവാഹിതകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. അഭിമാനക്കൊലപാതകത്തെ പിന്തുണയ്ക്കുന്ന ഇത്തരം പഞ്ചായത്തുകള്‍ ഒരേ ഗോത്രത്തിലുള്ളവര്‍ തമ്മില്‍ വിവാഹിതരാവുന്നതിനെ എതിര്‍ക്കുകയും നിബന്ധന മറികടക്കുന്നവരെ ഏത് വിധേനയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നത് പതിവാണ്.

English summary

Dress Code, Love, Jeans, Girls, Caste, Panjayat, UP, വസ്ത്രം, പെണ്‍കുട്ടി, പ്രണയം, ജീന്‍സ്, യുപി, പഞ്ചായത്, ജാതി

A khap panchayat (caste council) in Uttar Pradesh banned girls from wearing jeans. Village elders blamed the dress for provoking eve-teasing and encouraging young couples to elope.
Story first published: Monday, January 17, 2011, 14:43 [IST]
X
Desktop Bottom Promotion