Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചാരിറ്റിയ്ക്കായി വീട്ടമ്മമാര് നഗ്നരായി

വീട്ടമ്മമാര് ഓരോരുത്തരും തന്നെയാണ് കലണ്ടറിലെ ഗ്ലാമര് താരങ്ങളായത്. ഈ കലണ്ടര് വില്പനയിലൂടെ ഇവര് ചികിത്സാ ചെലവിനുള്ള തുക കണ്ടെത്തി. പോളണ്ടിലെ ലോഡ്സിലുള്ള 11 വീട്ടമ്മമാരാണ് തീര്ത്തും വ്യത്യസ്തമായ വഴിയിലൂടെ വാര്ത്തയില് ഇടം നേടിയത്.
ജനിതക വൈകല്യമുള്ളതിനാല് ശാരീരിക-മാനസിക ശേഷിയില്ലാത്ത നാലു വയസുകാരി ജൂലിയ കോപറയെ സഹായിക്കാനാണ് വീട്ടമ്മമാര് നഗ്നകലണ്ടറിന് മോഡലുകളായത്. ജൂലിയയുടെ ചികിത്സയ്ക്കായി 9000 പൗണ്ട് ചെലവുവരും.
ജൂലിയയുടെ ആന്റിയായ ഈവ മര്സിനിയാക്കിനാണ് നഗ്ന ഫോട്ടോ കലണ്ടര് എന്ന ആശയത്തിനു പിന്നില്. സുഹൃത്തുക്കളോട് അവര് ആശയം പങ്കുവച്ചു. അവരില് 11 വീട്ടമ്മമാര് നഗ്ന ഫോട്ടോ കലണ്ടറിനായി മുന്നോട്ടു വരികയായിരുന്നു.
ഇവരെല്ലാം മുപ്പത്തിയഞ്ചു വയസിനുമേല് പ്രായമുള്ളവരായിരുന്നു. വീട്ടുകാരുടെയും മറ്റും എതിര്പ്പ് അവഗണിച്ചായിരുന്നു പോളീഷ് വീട്ടമ്മമാര് ഈ സാഹസത്തിനൊരുങ്ങിയത്.
പൂക്കളുടെയും ചിത്രശലഭങ്ങളുയും ഫോട്ടോകള്കൊണ്ടുള്ള കലണ്ടര് ഞങ്ങള്ക്കു പുറത്തിറക്കാമായിരുന്നു. എന്നാല്, നഗ്ന ഫോട്ടോകള്ക്കു ലഭിക്കുന്ന ജനപ്രിയത ഇവയ്ക്കു ലഭിക്കില്ല.
നഗ്ന ഫോട്ടോ കലണ്ടര് പുറത്തിറക്കിയാല് അവ പെട്ടെന്ന് വിറ്റുപോകുമെന്നതിനാലാണ് ഈ ആശയം സ്വീകരിച്ചത്- ഈവ പറയുന്നു.
എന്തായാലും വീട്ടമ്മമാരുടെ നഗ്നഫോട്ടോ കലണ്ടര് പോളണ്ടില് ഹിറ്റായിരിക്കുകയാണ്. പ്രതീക്ഷിക്കുന്നതിനേക്കാള് പണം ഈ കലണ്ടര് വില്പ്പനയിലൂടെ ലഭിക്കുമെന്നാണ് ഈ വീട്ടമ്മമാര് കരുതുന്നത്.



Click it and Unblock the Notifications
