For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍കുട്ടികള്‍ ഇറുകിയ ജീന്‍സ് ഇടരുത്

By Lakshmi
|
Jeans
ടെഹ്‌റാന്‍: ഇറാനിലെ സര്‍വ്വകലാശാലകളില്‍ ഇസ്ലാമിക വസ്ത്രധാരണ നിയമം കര്‍ശനമാക്കി. ഇതുപ്രകാരം പെണ്‍കുട്ടികള്‍ ഇറുകിയ ജീന്‍സ്, കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്, മാത്രമല്ല ശരീരത്തില്‍ ടാറ്റൂ ചെയ്യാനും പാടില്ല.

ഇറാനിലെ ഒരു പ്രാദേശിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാനിലെ പ്രമുഖ സര്‍വ്വകലാശാലകളെല്ലാം ഈ വസ്ത്രധാരണ രീതി കര്‍ശനമാക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇറുകിയ ജീന്‍സിന് പുറകെ ത്രീ ഫോര്‍ത്ത് എന്നു പറയുന്ന പാതി നീളമുള്ള പാന്റുകള്‍, ശരീരത്തോട് ചേര്‍ന്നിരിക്കുന്ന മേല്‍വസ്ത്രങ്ങള്‍ തൊപ്പികള്‍ എന്നിവ ധരിക്കുന്നതിനും സ്ത്രീകള്‍ക്ക് നിരോധനമുണ്ട്, അതുമാത്രമല്ല ശിരോവസ്ത്രം നിര്‍ബ്ബന്ധമാണുതാനും.

ഇനിയുമുണ്ട് നിരോധനങ്ങള്‍, ഫാഷന്‍ ഭ്രമക്കാര്‍ക്കിടയില്‍ സാധാരണമായ നഖം നീട്ടല്‍, പല്ലിന് നിറം നല്‍കല്‍, എന്നിവയും നിയമത്തിന് വിരുദ്ധമാണ്.

ഈ നിയമത്തിനൊപ്പം തന്നെ രാജ്യത്താകമാനം പടര്‍ന്നുപിടിക്കുന്ന പടിഞ്ഞാറന്‍ വസ്ത്രധാരണ രീതിയ്‌ക്കെതിരെ ക്യാംപെയിന്‍ നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. 1979ലെ നിയമപ്രകാരം ഇവിടെ സ്ത്രീകള്‍ ശിരോവസ്ത്രമില്ലാതെ പൊതുസ്ഥലത്ത് വരുന്നതും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഇതിന് പുറമേയാണ് പശ്ചാത്യ ഫാഷന്റെ കടന്നുകയറ്റം യുവജനങ്ങളില്‍ മോശമായ സ്വാധീനം ഉണ്ടാക്കാതിരിക്കാന്‍ സര്‍വ്വകലാശാലകളില്‍ വസ്ത്രധാരണ നിയമം കൊണ്ടുവന്നിരിക്കുന്നത്. ആണ്‍കുട്ടികള്‍ മുടിയ്ക്ക് നിറം നല്‍കുന്നതിനും, പുരികം പറിയ്ക്കുന്നതിനും, ഇറുകിയ വസ്ത്രങ്ങള്‍ ഇടുന്നതിനും നിരോധനമുണ്ട്, മാത്രമല്ല ഇവര്‍ നീളം വളരെ കുറഞ്ഞ കൈകളുള്ള വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ഉപയോഗിക്കാനും പാടില്ല.

വേനല്‍ക്കാലം അടുത്തിരിക്കുന്ന വേളയില്‍ ചൂടുകുറയ്ക്കാന്‍ ശരീരം അല്‍പം മാത്രം മറയ്ക്കുന്ന പശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങള്‍ വിപണിയില്‍ നിറയുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇപ്പോള്‍ ഇത്തരമൊരു വസ്ത്രധാരണനിയമം കൊണ്ടുവന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary

Dress Code, Dress, University, Girls, Jeans, Tattoo, Islam, വസ്ത്രം, വസ്ത്രധാരണം, ജീന്‍സ്, പെണ്‍കുട്ടി, സര്‍വ്വകലാശാല, ഇറാന്‍

Iran has enforced a stricter Islamic dress code at universities including a ban on female students wearing tight jeans bright clothes and tattoos
Story first published: Wednesday, January 12, 2011, 11:32 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more