Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
പെണ്കുട്ടികള് ഇറുകിയ ജീന്സ് ഇടരുത്

ഇറാനിലെ ഒരു പ്രാദേശിക വാര്ത്താ ഏജന്സിയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഇറാനിലെ പ്രമുഖ സര്വ്വകലാശാലകളെല്ലാം ഈ വസ്ത്രധാരണ രീതി കര്ശനമാക്കാന് പോവുകയാണെന്നാണ് റിപ്പോര്ട്ട്.
ഇറുകിയ ജീന്സിന് പുറകെ ത്രീ ഫോര്ത്ത് എന്നു പറയുന്ന പാതി നീളമുള്ള പാന്റുകള്, ശരീരത്തോട് ചേര്ന്നിരിക്കുന്ന മേല്വസ്ത്രങ്ങള് തൊപ്പികള് എന്നിവ ധരിക്കുന്നതിനും സ്ത്രീകള്ക്ക് നിരോധനമുണ്ട്, അതുമാത്രമല്ല ശിരോവസ്ത്രം നിര്ബ്ബന്ധമാണുതാനും.
ഇനിയുമുണ്ട് നിരോധനങ്ങള്, ഫാഷന് ഭ്രമക്കാര്ക്കിടയില് സാധാരണമായ നഖം നീട്ടല്, പല്ലിന് നിറം നല്കല്, എന്നിവയും നിയമത്തിന് വിരുദ്ധമാണ്.
ഈ നിയമത്തിനൊപ്പം തന്നെ രാജ്യത്താകമാനം പടര്ന്നുപിടിക്കുന്ന പടിഞ്ഞാറന് വസ്ത്രധാരണ രീതിയ്ക്കെതിരെ ക്യാംപെയിന് നടത്താനും അധികൃതര് തീരുമാനിച്ചിട്ടുണ്ട്. 1979ലെ നിയമപ്രകാരം ഇവിടെ സ്ത്രീകള് ശിരോവസ്ത്രമില്ലാതെ പൊതുസ്ഥലത്ത് വരുന്നതും ഇറുകിയ വസ്ത്രങ്ങള് ധരിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ഇതിന് പുറമേയാണ് പശ്ചാത്യ ഫാഷന്റെ കടന്നുകയറ്റം യുവജനങ്ങളില് മോശമായ സ്വാധീനം ഉണ്ടാക്കാതിരിക്കാന് സര്വ്വകലാശാലകളില് വസ്ത്രധാരണ നിയമം കൊണ്ടുവന്നിരിക്കുന്നത്. ആണ്കുട്ടികള് മുടിയ്ക്ക് നിറം നല്കുന്നതിനും, പുരികം പറിയ്ക്കുന്നതിനും, ഇറുകിയ വസ്ത്രങ്ങള് ഇടുന്നതിനും നിരോധനമുണ്ട്, മാത്രമല്ല ഇവര് നീളം വളരെ കുറഞ്ഞ കൈകളുള്ള വസ്ത്രങ്ങള്, ആഭരണങ്ങള് എന്നിവ ഉപയോഗിക്കാനും പാടില്ല.
വേനല്ക്കാലം അടുത്തിരിക്കുന്ന വേളയില് ചൂടുകുറയ്ക്കാന് ശരീരം അല്പം മാത്രം മറയ്ക്കുന്ന പശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങള് വിപണിയില് നിറയുന്ന സാഹചര്യത്തിലാണ് അധികൃതര് ഇപ്പോള് ഇത്തരമൊരു വസ്ത്രധാരണനിയമം കൊണ്ടുവന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.



Click it and Unblock the Notifications
