Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ചാരിറ്റിയ്ക്കായി ബ്രാ സമാഹരണം

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും ലോകമൊട്ടുക്കുമുണ്ട്. ഇപ്പോഴിതാ തീര്‍ത്തും വ്യത്യസ്തമായ ഒരു കാരുണ്യ പ്രവര്‍ത്തനം നടത്തി ശ്രദ്ധനേടിയിരിക്കുകയാണ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വെബ്സൈറ്റ്.
പാവപ്പെട്ടവരും അനാഥരുമായ സ്ത്രീകള്‍ക്കുവേണ്ടിയായിരുന്നു ഇവരുടെ ചാരിറ്റി. തീര്‍ത്തും മോശമായ ചുറ്റുപാടില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി ബ്രാകള്‍ സമാഹരിച്ചാണ് കോസികോട്ട് എന്ന ലൈഫ്സ്റ്റൈല്‍ വെബ്സൈറ്റ് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്.
അനാഥാലയങ്ങളിലും ചേരികളിലും മറ്റും താമസിക്കുന്ന സാമ്പത്തികമായി ബു്ദ്ധിമുട്ടുന്ന സ്ത്രീകള്‍ക്കുവേണ്ടിയായിരുന്നു ബ്രാ സമാഹരണം. 10,000 ബ്രാകളാണ് സൈറ്റിന് സമാഹരിക്കാന്‍ കഴിഞ്ഞത്. ആദ്യം ആയിരം ബ്രാകള്‍ സമാഹരിക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടത്.
ഇതിനായി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ജനങ്ങളില്‍ നിന്നും പ്രത്യേകിച്ച് സ്ത്രീകളില്‍ നിന്നും വന്‍ പി്നതുണാണത്രേ ലഭിച്ചത്.
സംഭാവനയായി ലഭിച്ച ബ്രാകളില്‍ 400 എണ്ണം പുതിയവയാണ്. സ്ത്രീകളുടെ പ്രശ്നത്തിനു വേണ്ടി രാജ്യത്തെ സ്ത്രീകളെല്ലാം ഐക്യത്തോടെ നിലകൊണ്ടതിനെ വെബ്സൈറ്റ് സ്ഥാപക നിക്കോള്‍ ലീ അഭിനന്ദിച്ചു.
വനിതകള്‍ക്ക് വേണ്ടിയുള്ള വെബ്സൈറ്റ് എന്ന നിലയില്‍ കോസികോട്ട് ഇനിയും ഇത്തരം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ലീ പറഞ്ഞു. ബ്രാകള്‍ സമാഹരിക്കുന്നതിന് മൂന്ന് ആഴ്ച നീണ്ട പ്രചരണ പരിപാടിയായിരുന്നു നടത്തിയത്.
ബാലിയിലെയും കംബോഡിയയിലെയും അനാഥാലയങ്ങളിലും ചേരികളിലും താമസിക്കുന്ന ചെറുപ്പക്കാരികള്‍ക്കാണ് ബ്രാകള്‍ നല്‍കുന്നത്.



Click it and Unblock the Notifications
