Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
പെണ്‍കുട്ടികള്‍ ബാധ്യതയെന്ന് വനിതാ ജഡ്ജി

സുപ്രീംകോടതിയില്‍ ഇപ്പോഴുള്ള ഏക വനിതാ ജഡ്ജി ജ്ഞാന്‍ സുധാ മിശ്രയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്.
കോടതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ജഡ്ജിമാരുടെ സമ്പാദ്യത്തിന്റെയും ബാധ്യതയുടെയും പട്ടികയിലാണ് അവിവാഹിതകളായ രണ്ട് പെണ്മക്കളെ ഇവര്‍ മറ്റ് ബാധ്യതകളുടെ കോളത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനെതിരെ വിവിധ വനിതാ സംഘടനകള്‍ രംഗത്ത് എത്തിക്കഴിഞ്ഞു. പെണ്മക്കളുടെ വിവാഹച്ചെലവും വിരമിച്ച ശേഷം പുതിയൊരു വീട് വയ്ക്കുന്നതുമാണ് മറ്റ് ബാധ്യതകളുടെ കോളത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും സമത്വം ഉറപ്പ് നല്കുന്ന ഭരണഘടന ഉയര്‍ത്തിപ്പിടിക്കേണ്ട ജഡ്ജി ഇത്തരത്തില്‍ പെണ്‍കുട്ടികളോട് വേര്‍തിരിവ് കാണിക്കരുതായിരുന്നു എന്നാണ് വനിതാ സംഘടനകള്‍ കുറ്റപ്പെടുത്തുന്നത്.
ജാര്‍ഖണ്ഡ് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായിരുന്നു ജ്ഞാന്‍ സുധ മിശ്ര.



Click it and Unblock the Notifications
