Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ജാതകം വേണ്ട; വിരലടയാളം നോക്കൂ !!

കുറഞ്ഞത് നാള്പ്പൊരുത്തമെങ്കിലും നോക്കാതെ കല്യാണം കഴിയ്ക്കരുതെന്നാണ് പറയാറുള്ളത്. ചിലരാകട്ടെ ജാതകപ്പൊരുത്തത്തേക്കാളേറെ മനപ്പൊരുത്തത്തില് വിശ്വസിക്കുന്നവരാണ്. ജ്യോതിഷികളില് ചിലരെങ്കിലും മനപ്പൊരുത്തമുണ്ടെങ്കില് മറ്റൊന്നും ഒരു പ്രശ്നമല്ലെന്ന് പറയുന്നവരാണ്.
എന്നാല് ഇതിലുമൊക്കെ വലിയൊരു പൊരുത്തം നോക്കിയാല് വിവാഹജീവിതത്തില് പ്രശ്നങ്ങളില്ലാതെ കഴിയ്ക്കാമെന്നാണ് ഹരിയാന പൊലീസിലെ ക്രൈം റെക്കോര്ഡ് ബ്യൂറോ പറയുന്നത്.
ഇവര് പറയുന്നത് ജാതകപ്പൊരുത്തമില്ലെങ്കിലും വിരലടയാളപ്പൊരുത്തം(ഫിങ്കര് പ്രിന്റ്)വേണമെന്നാണ്. ഇത് തമാശയല്ല, കാര്യമായിട്ടു നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥനാത്തിലാണ് ക്രൈം റെക്കോര്ഡ് ബ്യൂറോ ഇക്കാര്യം പറയുന്നത്.
സമാനതയുള്ള വിലരലടയാളമുള്ള ദമ്പതികളില് മനപ്പൊരുത്തം കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തിയിരക്കുന്നത്. 500 ദമ്പതികളിലാണ് ഇവിടത്തെ ഫിങ്കര് പ്രിന്റ് ബ്യൂറോ ഇത്തരത്തിലൊരു പഠനം നടത്തിയിരിക്കുന്നത്.
ഇവരില് സമാനതകളുള്ള വിരലടയാളമുള്ള ദമ്പതികള് വളരെ നല്ലരീതിയിലുള്ള ദാമ്പത്യം നയിക്കുന്നവരാണെന്നാണ് കണ്ടെത്തിയത്. ഇവര്ക്കിടയില് പരസ്പരധാരണയും മനസ്സിലാക്കലുമെല്ലാം വേണ്ടത്രയുണ്ടത്രേ.
എന്നാല് തീര്ത്തും വ്യത്യസ്തമായ വിരലടയാളമുള്ള ദമ്പതിമര് മിക്കവാറും കലഹിച്ചു ജീവിക്കുന്നവരാണെന്നാണ് പഠനത്തില് കണ്ടെത്തിയത്. എന്തായാലും ജാതകപ്പൊരുത്തത്തിനൊപ്പം ഇനി വെറുതെ ഒരു വിരലടയാളപ്പൊരുത്തം കൂടി നോക്കിക്കളയൂ. ഇനി ഇതിന്റെ പേരില് ദാമ്പത്യം നല്ലതാകുമെങ്കിലോ



Click it and Unblock the Notifications
