Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പാര്ക്കിങ് സ്കില് പെണ്മനം കവരും

വെറുതെ പറയുകയല്ല നല്ലസ്വഭാവം വ്യക്തിത്വം എന്നതിനെയൊക്കെപ്പോലെ തന്നെ സ്ത്രീകളുടെ മനം കവരുന്ന ഒരു ഗുണമാണ് നല്ല പാര്ക്കിങ് സ്കില്. ബ്രിട്ടനില് കാര് അസസ്സറീസ് റീടെയ്ലര് ഹാള്ഫോര്ഡ് നടത്തിയ സര്വ്വേയിലാണ് സ്ത്രീകളുടെ ഈ ഇന്ററസ്റ്റ് വെളിച്ചത്തുവന്നത്.
കാര് പാര്ക്കു ചെയ്യുക, പെട്ടെന്ന് വാഹനം ബ്രെയ്ക് ഡൗണ് ആയാല് എന്തുചെയ്യണം, മനോഹരമായി ഡ്രൈവ് ചെയ്യുക എന്നിങ്ങനെയുള്ള ഗുണങ്ങളൊക്കെ തങ്ങള് നോക്കാറുണ്ടെന്നാണ് സ്ത്രീകള് പറഞ്ഞിരിക്കുന്നത്.
സര്വ്വേയില് പങ്കെടുത്തവരില് രണ്ടില് ഒരാള് എന്ന നിലയില് പുരുഷന്മാരുടെ ഇത്തരം സ്കില്ലുകള് തങ്ങളെ ആകര്ഷിക്കാറുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. നല്ല ഡ്രൈവിങ്ങിന് പി്ന്നാലെ പുരുഷന്മാരില് തങ്ങള് ഇഷ്ടപ്പെടുന്ന കാര്യമെന്തെന്നുള്ള ചോദ്യത്തിനാണ് വളരെ പരിമിതമായ സ്ഥലത്ത് ബുദ്ധിപരമായി വാഹനം പാര്ക്കു ചെയ്യുന്ന ക്വാളിറ്റിയെന്ന് സ്ത്രീകള് ഉത്തരം നല്കിയത്.
സര്വ്വേയില് പങ്കെടുത്ത 46ശതമാനം സ്ത്രീകളും യാത്രപോകുമ്പോള് ഭക്ഷണവും മറ്റും പൊതിഞ്ഞെടുക്കാനുള്ള പുരുഷന്മാരുടെ കഴിവിനോടും മതിപ്പാണെന്നാണ് പറഞ്ഞിരിക്കുന്നത്. കുടുംബമൊത്ത് സ്വന്തം വാഹനത്തില് യാത്രചെയ്യുമ്പോള് ഡ്രൈവിങ് സ്ത്രീകള് ഏറ്റെടുക്കുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു സര്വ്വേ.



Click it and Unblock the Notifications
