Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്തനാര്ബുദചിത്രങ്ങള് ഫേസ്ബുക്കിലിടാം

ഏറെ വിവാദങ്ങള്ക്കും ചര്ച്ചകള്ക്കും ഒടുവിലാണ് ഇക്കാര്യത്തിലുള്ള വിലക്ക് ഫേസ്ബുക്ക് മാറ്റിയിരിക്കുന്നത്.
സ്തനാര്ബുദ രോഗിയുടെ, രോഗവുമായി ബന്ധപ്പെട്ടുള്ള ഓരോ വിവരങ്ങളും ചിത്രങ്ങളും അവരുടെ സുഹൃത്തുക്കള്ക്ക് കൈമാറുന്നതില് തെറ്റില്ലെന്നും രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാന് ഇത്തരം പോസ്റ്റുകള്ക്ക് സാധിക്കുമെന്നും ഫേസ്ബുക്ക് അധികൃതര് വ്യക്തമാക്കി.
2009ല് സ്തനാര്ബുദവുമായി ബന്ധപ്പെട്ട് പോസ്റ്റ്ചെയ്ത ചിത്രങ്ങള് ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. പിന്നീട് ഈ നടപടിയില് ഫേസ്ബുക്ക് മാപ്പുപറയുകയും ചെയ്തു.
സ്തനാര്ബുദ ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയാണ് തന്റെ മാറിടത്തിന്റെ ചിത്രം ഫേസ്ബുക്കില് അപ്ലോഡ് ചെയ്തത്. എന്നാല്, ഇത് ലൈംഗിക ചൂഷണത്തിന് സമമാണെന്ന് ആരോപിച്ചാണ് ഫേസ്ബുക്ക് അധികൃതര് ചിത്രം നീക്കം ചെയത്.
ഇതിനെതിരെ ഫേസ്ബുക്കിലെ ഒട്ടേറെ അംഗങ്ങള് ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ആയിരത്തോളം വരുന്ന അംഗങ്ങള് ഈ ചിത്രം വീണ്ടും അപ്ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടന്ന് ഷാരോന് എന്ന സ്ത്രീ തന്നെ സ്തനാര്ബുത ചിത്രം വീണ്ടും അപ്ലോഡ് ചെയ്യുകയായിരുന്നു.
ഇക്കാര്യത്തില് തങ്ങള്ക്ക് തെറ്റ് പറ്റിയെന്ന് ഫേസ്ബുക്ക് മേധാവി പറഞ്ഞു. എന്നാല്, ഈ ചിത്രത്തില് പഠിക്കാന് ഏറെയുണ്ടെന്നും ലൈംഗികമായി ഒന്നും കാണാനാകിലെന്നുമാണ് ചിത്രം അപ്ലോഡ് ചെയ്ത ഷാരോന് അഭിപ്രായപ്പെട്ടത്. നല്ല മനസ്സോടെയാണ് താന് ഈ ചിത്രം അപ്ലോഡ് ചെയ്തതെന്നും അവര് വ്യക്തമാക്കി.
ഈ വിഷയത്തില് പിന്നീട് ഏറെ ചര്ച്ച നടത്തിയെന്നും തെറ്റ് തങ്ങളുടെ ഭാഗത്താണെന്ന് മനസ്സിലായെന്നും ഫേസ്ബുക്ക് വക്താവ് സൈമന് ആക്സ്റ്റെന് പറഞ്ഞു. ദിവസവും ആയിരക്കണക്കിന് ചിത്രങ്ങളാണ് നീക്കം ചെയ്യേണ്ടി വരുന്നത്. ഇതിനിടയില് എല്ലാ ചിത്രങ്ങളും വ്യക്തമായി വിലയിരുത്താന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.



Click it and Unblock the Notifications
