For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവിവാഹിതകള്‍ക്ക് മൊബൈല്‍ ഫോണ്‍ പാടില്ല!

By Lakshmi
|

Girl With Mobile Phone
ലഖ്‌നൊ: അവിവാഹിതകളായ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നു. ഉത്തര്‍പ്രദേശിലെ ഖാപ് പഞ്ചായത്താണ് അവിവാഹിതകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന ഉത്തരവിറക്കി വാര്‍ത്തയിലിടം പിടിച്ചിരിക്കുന്നത്.

മുസഫര്‍നഗര്‍ ജില്ലയിലെ ലങ്ക് ഗ്രാമത്തില്‍ എല്ലാ സമുദായ, ജാതി പഞ്ചായത്തുകളും ഒത്തു ചേര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഈ തീരുമാനം കൈക്കൊണ്ടത്. അവിവാഹിതകള്‍ ഒളിച്ചോടി പോകുന്നത് തടയാന്‍ വേണ്ടിയാണ് ഈ നിയന്ത്രണം.

യുവാക്കള്‍ക്കിടയില്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ടാക്കുന്ന ദുസ്വാധീനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

പെണ്‍കുട്ടികള്‍ മാതാപിതാക്കളെയും കുടുംബത്തെയും അപമാനിച്ചുകൊണ്ട് കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടുന്നത് തടയാന്‍ വേണ്ടിയാണ് അവിവാഹിതകള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നത് എന്ന് ഖാപ് പഞ്ചായത്ത് വക്താവ് രാജേന്ദര്‍ മാലിക് പറയുന്നു.

നവംബര്‍ 14ന് ജില്ലയിലെ ശോരം ഗ്രാമത്തില്‍ ഒരേ ഗോത്രത്തിലുള്ളവര്‍ തമ്മില്‍ വിവാഹം ചെയ്യുന്നതിനെതിരെ ഖാപ് പഞ്ചായത്തുകള്‍ യോഗം ചേര്‍ന്നിരുന്നു. ഇക്കാര്യത്തില്‍, ഹിന്ദു വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

English summary

Marriage, Love, Mobile Phone, Khap Panjayat, Girl, വിവാഹം, മൊബൈല്‍ ഫോണ്‍, സ്ത്രീ, പഞ്ചായത്ത്, യുപി, ലഖ്‌നൊ

Citing increased incident of love marriage and elopes, a village panchayat in Muzaffarnagar district of Uttar Pradesh has banned the use of mobile phones by unmarried girls.
Story first published: Wednesday, November 24, 2010, 9:19 [IST]
X
Desktop Bottom Promotion