Latest Updates
-
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക
വീട്ടിലെ പ്രസിഡന്റ് മിഷേല് തന്നെ!!

ദേശീയ കരകൗശല കൈത്തറി മ്യൂസിയം സന്ദര്ശിക്കവെ മിഷേല് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. മ്യൂസിയത്തില് കൂടിക്കാഴ്ച നടത്തിയ കുട്ടികളുടെ ചോദ്യത്തിന് ഉത്തരമായാണ് അവര് ഇത് പറഞ്ഞത്.
പ്രസിഡന്റും നിങ്ങളും തമ്മില് വഴക്കിട്ടാല് ആദ്യം കൂട്ടുകൂടാന് തയ്യാറാവുന്നത് ആരാണ്? എന്നായിരുന്നു കുട്ടികളുടെ ചോദ്യം. അദ്ദേഹം സോറി പറയാനായി ഞാന് കാത്തിരിക്കും. കാരണം ഞാന് ഒരു പെണ്ണാണ്- മിഷേലിന്റെ മറുപടി ഇതായിരുന്നു.
ഇന്ത്യയിലെ അമേരിക്കയുടെ അംബാസഡര് തിമോത്തി റോമറുടെ ഭാര്യ സാലിക്കൊപ്പമാണ് മിഷേല് മ്യൂസിയത്തിലെത്തിയത്. രണ്ടുമണിക്കൂര് ഇരുപത് മിനിറ്റ് അവര് മ്യൂസിയത്തില് ചെലവിട്ടു.
അഞ്ചടി പത്തിഞ്ച് ഉയരമുള്ള മിഷേല് മ്യൂസിയത്തിന്റെ ഉയരം കുറഞ്ഞ വാതിലുകള് കടക്കാന് അല്പം പ്രയാസപ്പെട്ടു. ബെഡ്ഷീറ്റുകള്, തടികൊണ്ടുള്ള കളിപ്പാട്ടങ്ങള് തുടങ്ങി ഒട്ടേറെ വസ്തുക്കള് കണ്ട് മിഷേല് അത്ഭുതം കൂറുന്നുണ്ടായിരുന്നു.
മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളെജില് കുട്ടികളുമായുള്ള സംവാദത്തിനിടെ ഒബാമ ഭാര്യയുടെ പ്രസംഗപാടവത്തെ പ്രശംസിച്ചിരുന്നു.
ഒബാമ പറയുന്നത് തന്നേക്കാള് മികച്ച പ്രസംഗം ഭാര്യ മിഷേലിന്റെതാണെന്നാണ്. അവര് പ്രസംഗിച്ചശേഷം പ്രസംഗിക്കാന് താന് ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഒബാമയേക്കാള് മുമ്പേ മിഷേലായിരുന്നു പ്രസംഗിച്ചത്.
പ്രസംഗത്തിനിടെ മിഷേല് തന്നെ പരിഹസിച്ചെന്ന് ഒബാമ പരിഭവവും പറഞ്ഞു. ''എന്നോട് കടുത്ത ചോദ്യങ്ങള് ചോദിക്കാന് അവര് നിങ്ങളോട് പറഞ്ഞു. എന്നോട് എളുപ്പമുള്ള ചോദ്യങ്ങള് ചോദിക്കണം. അതായിരിക്കും നല്ലത്'' ഒബാമ പറഞ്ഞു.
പ്രസംഗത്തിനിടെ വലിയ സ്വപ്നങ്ങള് കാണാന് ശീലിക്കാനും മുഴുവന് സമൂഹത്തിനും വേണ്ടി പ്രവര്ത്തിക്കാനുമായിരുന്നു മിഷേല് കുട്ടികള്ക്ക് നല്കിയ സന്ദേശം.



Click it and Unblock the Notifications
