For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ആക്കണം

By Lakshmi
|

Girija Vyas
തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടും പുരുഷന്മാരുടേത് ഇരുപത്തൊന്നുമായി നിജപ്പെടുത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഡോക്ടര്‍ ഗിരിജാ വ്യാസ് ആവശ്യപ്പെട്ടു.

ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും ചേര്‍ന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

വിവാഹ പ്രായത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതി വനിതാ കമ്മീഷന്റെ അഭിപ്രായം തേടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അഭിപ്രായ സ്വരൂപീകരണത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്.

വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കുകയും അതിന് നിയമസംരക്ഷണം ഉറപ്പാക്കുകയും വേണമെന്ന് അവര്‍ പറഞ്ഞു. ശൈശവ വിവാഹത്തിന് നിയമപ്രാബല്യം ലഭിക്കുന്നതിനാല്‍ പല സംസ്ഥാനങ്ങളിലും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നു. എന്നാല്‍ പിന്നീട് പല സാഹചര്യങ്ങളിലും ബന്ധം തുടരാനാകാതെ വരുമ്പോള്‍ സമൂഹം അവരെ തള്ളിപ്പറയും. ഇത്തരം കേസുകള്‍ പരിഗണിക്കവേയാണ് സുപ്രീംകോടതി വനിതാ കമ്മീഷന്റെ അഭിപ്രായം തേടിയിരിക്കുന്നത്.

കേരളത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹനിരക്ക് കുറവാണ്. എന്നാല്‍ മലബാറിലെ മുസ്‌ലിം മേഖലയില്‍ ഇത്തരം വിവാഹം നടക്കുന്നു. യുനിസെഫിന്റെ കണക്കനുസരിച്ച് മധ്യപ്രദേശ്, രാജസ്ഥാന്‍, യു.പി, ബിഹാര്‍, അസം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശൈശവ വിവാഹനിരക്ക് കൂടുതലാണെന്നും ഗിരിജാ വ്യാസ് പറഞ്ഞു.

മന്ത്രി പി.കെ.ശ്രീമതി ശില്പശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി അധ്യക്ഷതവഹിച്ചു.

Story first published: Friday, October 29, 2010, 10:30 [IST]
X
Desktop Bottom Promotion