Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പെണ്കുട്ടികളുടെ വിവാഹപ്രായം 18ആക്കണം

ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും ചേര്ന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്.
വിവാഹ പ്രായത്തിന്റെ കാര്യത്തില് സുപ്രീം കോടതി വനിതാ കമ്മീഷന്റെ അഭിപ്രായം തേടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അഭിപ്രായ സ്വരൂപീകരണത്തിനായി വിവിധ സംസ്ഥാനങ്ങളില് ശില്പശാലകള് സംഘടിപ്പിക്കുന്നത്.
വിവാഹ രജിസ്ട്രേഷന് നിര്ബന്ധിതമാക്കുകയും അതിന് നിയമസംരക്ഷണം ഉറപ്പാക്കുകയും വേണമെന്ന് അവര് പറഞ്ഞു. ശൈശവ വിവാഹത്തിന് നിയമപ്രാബല്യം ലഭിക്കുന്നതിനാല് പല സംസ്ഥാനങ്ങളിലും പ്രായപൂര്ത്തിയാകുന്നതിന് മുമ്പുതന്നെ പെണ്കുട്ടികളുടെ വിവാഹം നടക്കുന്നു. എന്നാല് പിന്നീട് പല സാഹചര്യങ്ങളിലും ബന്ധം തുടരാനാകാതെ വരുമ്പോള് സമൂഹം അവരെ തള്ളിപ്പറയും. ഇത്തരം കേസുകള് പരിഗണിക്കവേയാണ് സുപ്രീംകോടതി വനിതാ കമ്മീഷന്റെ അഭിപ്രായം തേടിയിരിക്കുന്നത്.
കേരളത്തില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളുടെ വിവാഹനിരക്ക് കുറവാണ്. എന്നാല് മലബാറിലെ മുസ്ലിം മേഖലയില് ഇത്തരം വിവാഹം നടക്കുന്നു. യുനിസെഫിന്റെ കണക്കനുസരിച്ച് മധ്യപ്രദേശ്, രാജസ്ഥാന്, യു.പി, ബിഹാര്, അസം, പശ്ചിമബംഗാള് തുടങ്ങിയ സംസ്ഥാനങ്ങളില് ശൈശവ വിവാഹനിരക്ക് കൂടുതലാണെന്നും ഗിരിജാ വ്യാസ് പറഞ്ഞു.
മന്ത്രി പി.കെ.ശ്രീമതി ശില്പശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി അധ്യക്ഷതവഹിച്ചു.



Click it and Unblock the Notifications
