Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
ജോലികളയാന്‍ പുരുഷനേക്കാള്‍ ധൈര്യം സ്ത്രീയ്ക്ക്

പ്രത്യേകിച്ചും ജോലിസംബന്ധമായ കാര്യങ്ങളില്‍. എന്നുവച്ച് ജോലി ചെയ്യുന്നകാര്യത്തിലാണെന്ന് കരുതരുത്, ജോലികളയുന്ന കാര്യത്തിലാണ് സ്ത്രീകള്‍ ധീരകളാവുന്നത്. സാമ്പത്തികഗവേഷകരാണ് ഇക്കാര്യം പറയുന്നത്.
ഉള്ള ജോലി എളുപ്പം കളയാന്‍ കഴിയുന്നത് സ്ത്രീകള്‍ക്കാണത്രേ. അതായത് മുന്നും പിന്നും നോക്കാതെ ഇക്കാര്യത്തില്‍ അവര്‍ തീരുമാനം എടുത്തുകളയുമെന്നു തന്നെ.
ഒന്നുകില്‍ സ്വയം പിരിഞ്ഞുപോകല്‍, അല്ലെങ്കില്‍ മറ്റുള്ളവരെ പിരിച്ചുവിടല്‍ ഈ രണ്ടുകാര്യങ്ങളിലും സധൈര്യം തീരുമാനമെടുക്കുന്നത് സ്ത്രീകളാണെന്നാണ് ഒറിഗോണ്‍ സര്‍വ്വകലാശാല നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തിയത്.
ചെറുതും വലുതുമായ 1500 സ്ഥാപനങ്ങളിലാണ് സര്‍വ്വേയും പഠനവും നടത്തിയത്. ലോക പ്രശസ്ത കംപ്യൂട്ടര്‍ കമ്പനിയായ ഹ്യൂലറ്റ് പാക്കാര്ഡ്സിലെ ഉന്നത എക്സിക്യൂട്ടീവുകളായ കാര്‍ലി ഫിയോറിനയും പട്രീഷ്യ ഡണ്ണും ഒരു മടിയും കൂടാതെ അവിടത്തെ ജോലി ഉപേക്ഷിച്ച സംഭവമാണ് ഗവേഷകര്‍ സ്ത്രീകളുടെ ഈ സ്വഭാവത്തിന് ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
സര്‍വെയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 7.2% പേരും സ്വയം ജോലി ഉപേക്ഷിച്ചവരാണ്. എന്നാല്‍ ഇവിടെ പുരുഷന്മാര് 3.8% മാത്രമാണ്. പുരുഷന്മാര്ക്ക് കൂടുതല്‍ ആധിപത്യമുണ്ടെന്ന് തോന്നുന്ന സ്ഥാപനങ്ങളില്‍ നിന്നു സ്ത്രീകളുടെ കൊഴിഞ്ഞുപോക്ക് കൂടുതലാണെന്നും സര്‍വ്വേയില്‍ കണെടത്തി. ഇതു ഒരു പക്ഷേ അമേരിക്കയില്‍ സംഭവിക്കുന്ന കാര്യമായിരിക്കാം.
ആഭ്യന്തരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങള്‍ കൂടുമ്പോഴാണ് സ്ത്രീകള്‍ ഒരു സ്ഥലത്തെ ജോലിയില്‍ നിന്നു മറ്റൊരിടത്തേക്ക് മാറാന്‍ തയാറാകുന്നത്.



Click it and Unblock the Notifications
