For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൗമാരക്കാരികള്‍ക്ക് ഉപദേശവുമായി മോഹന്‍ലാല്‍

By Lakshmi
|

Mohanlal
പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എന്നും പ്രിയപ്പെട്ടതാരമാണ് സൂപ്പര്‍സ്റ്റാന്‍ മോഹന്‍ലാല്‍. തന്നെ ഇത്രേയേറെ ആരാധിക്കുന്ന സ്ത്രീപ്രേക്ഷര്‍ക്ക് ഒരു സമ്മാനവുമായി എത്തുകയാണ് ലാല്‍.

പൊതുജീവിതത്തില്‍ സ്വയംസംരക്ഷിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന നിര്‍ദ്ദേശങ്ങളുമായി ലാലിന്റെ ഡോക്യുമെന്റി വരുന്നു. നാല്‍പ്പത്തിയഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ള യാത്ര എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനാണ് തയ്യാറാക്കുന്നത്.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ശിശു ക്ഷേമകേന്ദ്രം ഡയറക്ടര്‍ എംകെസി നായരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഡോക്യുമെന്ററിയ്ക്ക് സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

ഉടന്‍തന്നെ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് തയ്യാറാവുമെന്ന് വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പിടിഎം സനീഷ് അറിയിച്ചു. ഇന്നത്തെക്കാലത്ത് കുട്ടികള്‍ പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ സമൂഹത്തില്‍ ഒട്ടേറെ പ്രര്‍ശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

ഇതിനെക്കുറിച്ച് അവരെ ബോധവതികളാക്കാനും ആത്മരക്ഷയ്ക്കായി എന്തെല്ലാം ചെയ്യാമെന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കാനും വേണ്ടിയാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നതെന്ന് സുനീഷ് പറഞ്ഞു.

നവംബറോടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇത് പ്രദര്‍ശനത്തിനെത്തും. ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനായി ഇതിന്റെ സിഡികള്‍ പ്രത്യേകം തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Story first published: Friday, October 8, 2010, 11:44 [IST]
X
Desktop Bottom Promotion