Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കൗമാരക്കാരികള്ക്ക് ഉപദേശവുമായി മോഹന്ലാല്

പൊതുജീവിതത്തില് സ്വയംസംരക്ഷിക്കാന് പെണ്കുട്ടികള്ക്ക് എന്തൊക്കെ ചെയ്യാന് കഴിയുമെന്ന നിര്ദ്ദേശങ്ങളുമായി ലാലിന്റെ ഡോക്യുമെന്റി വരുന്നു. നാല്പ്പത്തിയഞ്ചുമിനിറ്റ് ദൈര്ഘ്യമുള്ള യാത്ര എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംസ്ഥാന വനിതാ വികസന കോര്പ്പറേഷനാണ് തയ്യാറാക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഡോക്യുമെന്ററി പ്രദര്ശിപ്പിക്കും. ശിശു ക്ഷേമകേന്ദ്രം ഡയറക്ടര് എംകെസി നായരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഡോക്യുമെന്ററിയ്ക്ക് സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
ഉടന്തന്നെ ഡോക്യുമെന്ററി പ്രദര്ശനത്തിന് തയ്യാറാവുമെന്ന് വനിതാ വികസന കോര്പ്പറേഷന് മാനേജിങ് ഡയറക്ടര് പിടിഎം സനീഷ് അറിയിച്ചു. ഇന്നത്തെക്കാലത്ത് കുട്ടികള് പ്രത്യേകിച്ചും പെണ്കുട്ടികള് സമൂഹത്തില് ഒട്ടേറെ പ്രര്ശ്നങ്ങള് നേരിടുന്നുണ്ട്.
ഇതിനെക്കുറിച്ച് അവരെ ബോധവതികളാക്കാനും ആത്മരക്ഷയ്ക്കായി എന്തെല്ലാം ചെയ്യാമെന്ന് അവര്ക്ക് പറഞ്ഞുകൊടുക്കാനും വേണ്ടിയാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നതെന്ന് സുനീഷ് പറഞ്ഞു.
നവംബറോടെ സംസ്ഥാനത്തെ സ്കൂളുകളില് ഇത് പ്രദര്ശനത്തിനെത്തും. ആവശ്യക്കാര്ക്ക് വിതരണം ചെയ്യാനായി ഇതിന്റെ സിഡികള് പ്രത്യേകം തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.



Click it and Unblock the Notifications
