For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇസ്ലാമിക് ഫാഷന്‍ സ്റ്റോര്‍ ഹിറ്റാകുന്നു

By Lakshmi
|

Parda
പര്‍ദ്ദയും മുഖാവരണവും ഇട്ടുനടക്കുന്നവര്‍ക്ക് ഫാഷന്‍ അകലെയാണെന്നാണ് പൊതുവെയുള്ള വിശ്വാസം. കറുത്ത നിറത്തില്‍ ശരീരമാകെ മറയ്ക്കുന്ന വസ്ത്രം എന്നതിനപ്പുറം അടുത്തകാലം വരെ പര്‍ദ്ദയ്ക്ക് സാധ്യതകളുമുണ്ടായിരുന്നില്ല.

എന്നാല്‍ പിന്നീട് പര്‍ദ്ദയെന്നാല്‍ കറുത്ത നിറം എന്ന പതിവ് സ്റ്റൈല്‍ മാറി, ബഹുവര്‍ണത്തിലും ചിത്രപ്പണികളിലും പര്‍ദ്ദകള്‍ എത്താന്‍ തുടങ്ങി. ഈ സാധ്യതയെ ഉപയോഗപ്പെടുത്തിയ ഒരു ഷോറൂം കൊല്‍ക്കത്തിയില്‍ ശ്രദ്ധനേടുന്നു.

കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിനടുത്തുള്ള ഇസ്ലാമിക് ഫാഷന്‍ സ്റ്റോര്‍ പര്‍ദ്ദയുടെ പതിവ് രീതികളെ മാറ്റിമറിച്ചുകൊണ്ട് ശ്രദ്ധനേടുകയാണ്. പരമ്പരാഗത മുസ്ലീം വേഷങ്ങളാണ് ഇവിടെ വില്‍പ്പനയ്ക്കുള്ളത്. സ്ത്രീകളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് 150 സ്‌ക്വയര്‍ഫീറ്റിലുള്ള ഈ കട.

ബുര്‍ഖ, കോട്ട്, ഹിജാബ്, ബൊന്നെറ്റ്, ഗ്ലൗസ്, എന്നിവയുടെ വൈവിധ്യമാര്‍ന്ന ശ്രേണിയാണ് ഇവിടെയുള്ളത്. മുംബൈയില്‍ നിന്നോ ഹൈദരാബാദില്‍ നിന്നോ ആണ് മിക്ക ഇനങ്ങളും ഇവിടെയെത്തിക്കുന്നത്. പരമ്പരാഗത ഇസ്ലാം വേഷത്തിനൊപ്പം തന്നെ ഇസ്ലാം മതസന്ദേശങ്ങള്‍ എഴുതിച്ചേര്‍ത്ത ടി ഷേര്‍ട്ടുകള്‍, കുര്‍ത്തകള്‍, സ്റ്റോള്‍, മൊബൈല്‍ പൗച്ച്, വള, മുടിപ്പിന്നുകള്‍ എന്നുവേണ്ടി സ്ത്രീകള്‍ക്ക് വേണ്ടതെന്തും ഇവിടെയുണ്ട്.

കടതുടങ്ങി ആദ്യനാളുകളിലൊന്നും ഏറെ ശ്രദ്ധിക്കപ്പെ്ട്ടിരുന്നില്ല. എന്നാല്‍ പിന്നീട് ഇത് മുസ്ലീം വനിതകള്‍ക്കിടയില്‍ പ്രിയപ്പെട്ടതായി മാറി. മുഹമ്മദ് സഫര്‍ എന്നയാളാണ് കടയുടെ ഉടമസ്ഥന്‍. പാരമ്പര്യവും മതവ്യവസ്ഥകളും കാത്തുസൂക്ഷിച്ചുകൊണ്ട് മുസ്ലീം സ്ത്രീകള്‍ക്ക് കാലത്തിനനുസിച്ച് വസ്ത്രധാരണത്തിലും മാറ്റാന്‍ വരുത്താന്‍ അവസരം നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് കട സ്ഥാപിച്ചതെന്ന് സഫര്‍ പറയുന്നു.

സഫറിന്റെ ഭാര്യ റൂബിയ്ക്കാണ് ആദ്യം ഇത്തരമൊരു ആശയം തോന്നിയത്. കൊല്‍ക്കത്തയില്‍ മുസ്ലീം വനിതകള്‍ക്കായുള്ള വസ്ത്രങ്ങള്‍ ലഭിക്കുന്നതിന് അനുഭവപ്പെട്ട പരിമിതിയാണ് ഇവരെ ഇത്തരത്തിലൊരു സ്ഥാപനത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

Story first published: Tuesday, September 28, 2010, 16:28 [IST]
X
Desktop Bottom Promotion