For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാറിടത്തിന്റെ പ്രായം കുറയ്ക്കുന്ന ബ്രാ

By Super
|

Woman
സ്ത്രീകള്‍ക്ക് പ്രായം കൂടിയാലും മാറിടങ്ങള്‍ക്ക് പ്രായംകൂടാതിരിക്കുക, ഇതെന്ത് അത്ഭുതം എന്ന് തോന്നുന്നില്ലേ.

ബ്രിട്ടനിലെ ഒരു കമ്പനി പുറത്തിറക്കിയ പുതിയ ബ്രായുടെ പരസ്യവാചകമാണ് ഇത്. പരസ്യത്തിനായി ഇവര്‍ എന്തെങ്കിലും പറയുകയാണെന്ന് കരുതരുതി. സംഗതി സത്യമാണെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

'അള്‍ട്ടിമോ ഐക്കോണ്‍' എന്നാ പേരിലാണ് പുതിയ ബ്രാ പുറത്തിറക്കിയിരിക്കുന്നത്. സ്തനങ്ങളുടെ പ്രായം കുറയ്ക്കുന്ന ലോകത്തെ ആദ്യത്തെ ബ്രായാണ് തങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. ഉപയോഗിക്കുന്നയാളുടെ പ്രായത്തില്‍ നിന്നും പത്ത് വയസ്സ് കുറച്ച് മാത്രമേ സ്തനങ്ങള്‍ക്ക് പ്രായം തോന്നിയ്ക്കുകയുള്ളുവത്രേ.

സ്തന വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ ഒഴിവാക്കാന്‍ പുതിയ ബ്രാ സഹായിക്കുമത്രേ. എന്നുവെച്ച്, പുതിയ ബ്രാ സ്തനങ്ങള്‍ക്ക് കൂടുതല്‍ വലിപ്പം നല്‍കുമെന്ന് കരുതരുത്.

അവയ്ക്ക് ഭംഗിയേറിയ ആകൃതിയും യുവത്വവും ഉയര്‍ച്ചയും നല്‍കുമെന്നാണ് കമ്പനി പറയുന്നത്. പ്രായമായവര്‍ക്കും യുവതികള്‍ക്കും ഒരുപോലെ ബ്രാ ഫലപ്രദമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ബ്രായില്‍ അടങ്ങിയിരിക്കുന്ന മൈക്രോസ്‌കോപിക് ഫൈബറുകള്‍ ആണ് സ്തനങ്ങള്‍ക്ക് ആകൃതിയും ഭംഗിയും നല്‍കാന്‍ സഹായിക്കുക.

രണ്ടുവര്‍ഷത്തെ ശ്രമഫലമായാണ് കമ്പനി ഈ ബ്രാ വികസിപ്പിച്ചെടുത്തത്. ലക്ഷക്കണക്കിന് രൂപയാണ് ഇതിന്റെ പേരില്‍ പൊടിച്ചത്. നൂറോളം പേരില്‍ പരീക്ഷണവും നടത്തിയശേഷമാണ് ബ്രാ പുറത്തിറക്കിയത്.

പരീക്ഷണങ്ങള്‍ എല്ലാം പൂര്‍ണവിജയമായിരുന്നുവെന്നും ബ്രാ പരീക്ഷച്ചവരെല്ലാം സംതൃപ്തരാണെന്നും കമ്പനി പറയുന്നു. 1300 രൂപ(19പൌണ്ട് )യാണ് ഒരു ബ്രായുടെ വില.

Story first published: Wednesday, May 16, 2012, 18:09 [IST]
X
Desktop Bottom Promotion